tag:blogger.com,1999:blog-2128859103258265367.post8911161017005113427..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-63484389514261134852013-01-14T12:22:32.748+05:302013-01-14T12:22:32.748+05:30പങ്കാളിത്ത പെൻഷന്റെ പേരിലുള്ള ഇടതുപക്ഷ സർക്കാർ ജീവ...പങ്കാളിത്ത പെൻഷന്റെ പേരിലുള്ള ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ സമരം കേരളത്തിൽ സമീപകാലത്ത് പൊതുജനങ്ങളിൽനിന്ന് ഏറ്റവുമധികം വിമർശനങ്ങളേറ്റുവാങ്ങിയ സമരങ്ങളുടെ പട്ടികയിലാണു സ്ഥാനം പിടിക്കുക. സമരക്കാരുടെ ആവശ്യങ്ങൾ നീതീകരിക്കാനാകാത്തതാണെന്നും അധാർമ്മികമാണെന്നുമുള്ള വിലയിരുത്തലുകളും വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെട്ട സമരം ഏതായാലും പുതിയ ഉറപ്പുകളൊന്നും നേടാനാകാതെതന്നെ പിൻ വലിക്കപ്പെട്ടത് ആശ്വാസകരമാണു.<br /><br />യഥാർത്ഥത്തിൽ ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ സമൂഹത്തിലെ എല്ലാവരേയും, പ്രത്യേകിച്ച് സ്ഥിരവരുമാനമില്ലാത്തവരേയും വികലാംഗരടക്കമുള്ള വരുമാന സാധ്യത കുറഞ്ഞവരേയും വിധവകളും വയോജനങ്ങളുമടക്കമുള്ള മറ്റ് ദുർബല ജനവിഭാഗങ്ങളേയുമുൾക്കൊള്ളുന്ന വിപുലമായ ഒരു സാമൂഹിക സുരക്ഷാവലയത്തിനായാണ് നാം മുൻഗണന നൽകേണ്ടത്. പോഷകാഹാരലഭ്യത, ചുരുങ്ങിയ ചെലവിലുള്ള ആരോഗ്യസംരക്ഷണം, സാർവ്വത്രികമായ വിദ്യാഭ്യാസം എന്നിവയെല്ലാം എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തരത്തിൽ ഏറ്റവും മിതമായ ജീവിതസാഹചര്യങ്ങളെങ്കിലുമുറപ്പുവരുത്താൻ കഴിയുന്ന സഹായമെന്ന നിലയിലാണ് സർക്കാരിന്റെ പെൻഷൻ ഓരോരുത്തർക്കും അനുഭവപ്പെടേണ്ടത്. സ്വന്തം നിലയ്ക്ക് അത്തരം സാഹചര്യങ്ങളൊരുക്കാൻ കഴിയാത്തവർക്കായിരിക്കണം ഇക്കാര്യത്തിൽ മുൻഗണന. കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങി ഉത്പാദനപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ആത്മവിശ്വാസം പകരുന്ന ഒരു നടപടിയായും പെൻഷനുകൾ മാറേണ്ടതുണ്ട്.<br />raheem meeharhttps://www.blogger.com/profile/02184942260155093485noreply@blogger.com