tag:blogger.com,1999:blog-2128859103258265367.post9007164967685779529..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പശ്ചിമ ബംഗാളില്‍ എട്ടാം വിജയത്തിന് ഇടതുമുന്നണി ഒരുങ്ങുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-35235190644798385832011-04-13T11:52:06.363+05:302011-04-13T11:52:06.363+05:30സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ സ്വറ്ഗ്ഗ കുമാരി...സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ സ്വറ്ഗ്ഗ കുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം സ്വപ്നങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13700399184893753802011-04-12T06:40:01.836+05:302011-04-12T06:40:01.836+05:30മാര്‍ച്ച് 13ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്...മാര്‍ച്ച് 13ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആകെയുള്ള 294 സീറ്റുകളില്‍ സി.പി.ഐ. എം 210, ഫോര്‍വേഡ് ബ്ളോക്ക് 34, ആര്.എസ്പി 23, സി.പി.ഐ 13, വെസ്റ്റ് ബംഗാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 5, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ളോക്ക് 2, ഡി.എസ്. പി 2, ആര്.സി.പി.ഐ 2, ബി.ബി.സി 2 എന്നീ ക്രമത്തിലാണ് ഇടതു മുന്നണി സീറ്റുകള്‍ വീതിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 149 പേര് പുതുമുഖങ്ങളാണ്. പുതുമുഖങ്ങളില്‍ 112 പേരും സി.പി.ഐ എംന്റെയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ന്യൂനപക്ഷ വിഭാഗം, മഹിളകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. 46 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണയുള്ളത്. ഇത്രയധിധികം വനിതകളെ രംഗത്ത് ഇറക്കുന്നത് ആദ്യമായാണ്. 2006ല്‍ 34 പേരും 2001ല്‍ 22 പേരും വീതമായിരുന്നു അത്. മഹിളാ സ്ഥാനാര്‍ത്ഥികളില്‍ 41 പേരും സിപിഐ എം കാരാണ്. ഫോര്‍വേഡ് ബ്ളോക്കിന്റെ നാലും ആര്‍എസ്പിയുടെ ഒരാളുമാണ് മറ്റുള്ളവര്‍. സ്ഥാനാര്‍ത്ഥികളില്‍ എഴുപത്തിരണ്ടു പേര് 40 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞയാള്‍ 25 കാരനായ ശന്തനു ബോസ് ആണ്. സിപിഐ എം കാരനായ ബോസ് കൊല്‍ക്കത്ത യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.<br /><br />ന്യൂനപക്ഷ വിഭാഗക്കാരായ 65 പേരാണ് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍. അതില്‍ മുസ്ളിം വിഭാഗത്തില്‍ പെട്ടവര്‍ 57 പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഏഴുപേരും, ജൈനമത വിഭാഗത്തിലുള്ള ഒരാളുമുണ്ട്. മുസ്ളിം വിഭാഗത്തില്‍ ആറ് വനിതകളും മത്സരരംഗത്തുണ്ട്. അവരെല്ലാം സിപിഐ എം കാരാണ്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരേയും മുന്‍കാലങ്ങളേക്കാള്‍ കൂടുതലായി ഇത്തവണ ഇടതുമുന്നണി മത്സര രംഗത്ത് അണിനിരത്തുന്നു. പട്ടികജാതിക്കാര്‍ക്കുവേണ്ടി 58ഉം പട്ടിക വര്‍ഗം(ആദിവാസി) വിഭാഗത്തിനായി 16 സീറ്റുകളുമാണ് ആകെ സംവരണം ചെയ്തിട്ടുള്ളത്. എന്നാല്‍, അവ കൂടാതെ എട്ട് ജനറല്‍ സീറ്റുകളില്‍ കൂടി ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ജനവിധി തേടുന്നു. പട്ടികജാതിയില്‍പ്പെട്ട ഏഴും ഗിരിവര്‍ഗത്തില്‍പ്പെട്ട ഒന്നുമാണിത്. ഇതില്‍ ഏഴു പേര് സിപിഐ എംന്റെയും ഒരാള്‍ ഫോര്‍വേഡ് ബ്ളോക്കിന്റേയുമാണ്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട സംസ്ഥാന വിവര സാങ്കേതിക മന്ത്രി ഡോക്ടര്‍ ദേബേഷ് ദാസ് കൊല്‍ക്കത്തയിലെ ജനറല്‍ സീറ്റായ എന്റാലിയില്‍ നിന്നും ഇത്തവണ മത്സരിക്കുന്നു. ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്ന പിന്നോക്ക വിഭാഗക്കാരില്‍ മൂന്നുപേര്‍ വനിതകളാണ്. മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ തുടര്‍ച്ചയായി ആറാം തവണയും ജാദവപുരില് നിന്നാണ് ജനവിധി തേടുന്നത്. സി.പി.ഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന മന്ത്രിമാരുമായ നിരുപം സെന്‍., സൂര്യകാന്ത് മിശ്ര, ഗൌതം ദേബ, രേഖാ ഗോസ്വാമി എന്നിവര്‍ വീണ്ടും മത്സര രംഗത്തുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com