tag:blogger.com,1999:blog-2128859103258265367.post9016061905395776902..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രവാസികള്‍ മനുഷ്യരല്ലേ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-39023020306139011322012-09-26T08:17:05.122+05:302012-09-26T08:17:05.122+05:30ഗള്‍ഫ് സെക്ടറിലേക്കുള്ള ഒരു വിമാനം കൃത്യസമയത്ത് പറ...ഗള്‍ഫ് സെക്ടറിലേക്കുള്ള ഒരു വിമാനം കൃത്യസമയത്ത് പറന്നുപൊങ്ങിയില്ലെങ്കില്‍ പോലും പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രവചനാതീതമാണ്. രാത്രി പന്ത്രണ്ടിനുമുമ്പ് യുഎഇയിലോ സൗദിഅറേബ്യയിലോ എത്തേണ്ട വിമാനം ഏതാനും മണിക്കൂര്‍ വൈകി അവിടെ ഇറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കാന്‍ പ്രവാസികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പ്രാഥമികജ്ഞാനമെങ്കിലും ഉണ്ടാകണം. ഒന്നും രണ്ടും വര്‍ഷം ജോലിചെയ്ത് നിശ്ചിതദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തിയശേഷം മടങ്ങുന്നവരാണ് ഗള്‍ഫ് മലയാളികളില്‍ മഹാഭൂരിപക്ഷവും. അവര്‍ക്ക് തിരിച്ചെത്താനും ജോലിയില്‍ പ്രവേശിക്കാനും സമയപരിധിയുണ്ട്. ആ സമയം കഴിഞ്ഞാല്‍ ആ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥവരും. വിസയുടെയും അവധിയുടെയും സമയപരിധി അവസാനിക്കുന്ന മണിക്കൂറുകളിലാകും പലരുടെയും മടക്കയാത്ര. ഒരുനിമിഷമെങ്കില്‍ അത്രയും, നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയാനുള്ള താല്‍പ്പര്യമാണ് അവരെ നയിക്കുന്നത്. അതുകൊണ്ടാണ് യാത്ര അവസാന നിമിഷത്തേക്ക് നിശ്ചയിക്കുന്നത്. അങ്ങനെയുള്ളവര്‍ തിരികെച്ചെല്ലുന്നത് ഒരുദിവസം വൈകിയാല്‍ ജോലിതന്നെ നഷ്ടപ്പെട്ടെന്നുവരാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com