tag:blogger.com,1999:blog-2128859103258265367.post9025623711762295897..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കല്‍ക്കരി അഴിമതി 85,000 കോടിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-86332157991849269822011-05-25T07:19:33.310+05:302011-05-25T07:19:33.310+05:302ജി സ്പെക്ട്രം അഴിമതിക്കുപിറകെ കേന്ദ്രസര്‍ക്കാരിന്...2ജി സ്പെക്ട്രം അഴിമതിക്കുപിറകെ കേന്ദ്രസര്‍ക്കാരിന് 85,000 കോടി രൂപ നഷ്ടംവരുത്തിയ മറ്റൊരു അഴിമതികൂടി പുറത്തായിരിക്കുന്നു. സ്വകാര്യകമ്പനികള്‍ക്ക് ഖനനത്തിന് കല്‍ക്കരിപ്പാടങ്ങള്‍ ലേലം വിളിക്കാതെ തന്നിഷ്ടപ്രകാരം നല്‍കിയതുവഴിയാണ് ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതലയുള്ള കാലത്താണ് ആദ്യം വന്നവര്‍ക്ക് ആദ്യം എന്നരീതിയില്‍ 2ജി സ്പെക്ട്രം മാതൃകയില്‍ തുച്ഛമായ നിരക്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിനായി നല്‍കിയത്. 73 കല്‍ക്കരിപ്പാടം 143 സ്വകാര്യകമ്പനിക്കാണ് അനുവദിച്ചത്. 1973ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി ഖനനമേഖല മന്‍മോഹന്‍സിങ് സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് ചെയ്തത്. സ്വകാര്യവല്‍ക്കരണത്തിന്റെ മുഖ്യവക്താവായ പ്രധാനമന്ത്രിക്ക് സാമ്രാജ്യത്വ സാമ്പത്തികനയം ഒരു മറയാവുകയായിരുന്നു എന്നുവേണം കരുതാന്‍ . കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ ടണ്ണൊന്നിന് 50 രൂപമാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുക്കാന്‍ കമ്പനിക്ക് ചെലവാകുന്ന തുക 850 രൂപയാണെന്ന് കണക്കാക്കുന്നു. ടണ്ണൊന്നിന് സര്‍ക്കാരിന് 500 രൂപ നഷ്ടംവരുമെന്നാണ് കണക്ക്. 51 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന കരുതല്‍ശേഖരമാണ് ഈ ഇടപാടിലൂടെ ജിന്‍ഡാല്‍ , ടിസ്കോ, ടാറ്റാ പവര്‍ , എ സ്റ്റാര്‍ , ജിഎംആര്‍ , ആര്‍സല്‍ മിത്തല്‍ , ജെകെ സിമന്റ് എന്നീ വന്‍കിട കമ്പനികള്‍ക്ക് പതിച്ചുനല്‍കിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com