tag:blogger.com,1999:blog-2128859103258265367.post903428117474399549..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്ഗ്രസ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-26012330005484540782010-12-25T22:53:26.469+05:302010-12-25T22:53:26.469+05:30പതിമൂന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്‍ഗ്രസ് 27...പതിമൂന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്‍ഗ്രസ് 27ന് ഇന്ത്യന്‍ ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്മാന് ഡോ. എ ഗോപാലകൃഷ്ണന് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകല്‍ ഒന്നിന് കേരളവര്‍മ കോളേജിലാണ് ഉദ്ഘാടനം. എസ്പിഎസ്എന്‍ പ്രസിഡന്റ് സി പി നാരായണന് അധ്യക്ഷനാകും. ശാസ്ത്രം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വികസനത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ശാസ്ത്രകോണ്‍ഗ്രസ് 31 വരെ തുടരും. മന്ത്രി തോമസ് ഐസക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രൊഫ. പ്രജ്വല്‍ ശാസ്ത്രി, എഐപിഎസ്എന്‍ ജനറല്‍ സെക്രട്ടറി ഡോ. അമിത് സെന്‍ ഗുപ്ത എന്നിവര്‍ സംസാരിക്കും. ഭാരതീയ ജ്ഞാന്‍ വിജ്ഞാന് സമിതിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എസ് ആര് ശങ്കരനെ ചടങ്ങില്‍ അനുസ്മരിക്കും. തോമസ് ഐസക് രചിച്ച 'കേരളം മണ്ണും മനുഷ്യനും' എന്ന പുസ്തകവും പ്രകാശനം ചെയ്യും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com