tag:blogger.com,1999:blog-2128859103258265367.post9081086251358878265..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുതലാളിത്ത പ്രതിസന്ധി 1വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-38119904109302045812012-03-15T21:48:08.842+05:302012-03-15T21:48:08.842+05:30ഇന്ന് ഗ്രീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, സമകാലീ...ഇന്ന് ഗ്രീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, സമകാലീന ലോകമുതലാളിത്തത്തിന്റെ കൂടുതല്‍ അഗാധമായ കുഴപ്പത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ കുഴപ്പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്, ഒരു സമ്പദ്വ്യവസ്ഥ എന്ന നിലയിലുള്ള മുതലാളിത്തത്തിന്റെ ചില അടിസ്ഥാന സവിശേഷതകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്‍കീഴില്‍ , ആസ്തികളുടെ സിംഹഭാഗവും, പ്രത്യക്ഷത്തില്‍ ഭൗതിക ആസ്തികളുടെ രൂപത്തിലല്ല കൈവശംവെയ്ക്കപ്പെടുന്നത്; മറിച്ച് ഭൗതിക ആസ്തികളുടെ മേലുള്ള അര്‍ഹതയുടെ (ക്ലെയിം) രൂപത്തില്‍ പരോക്ഷമായിട്ടാണ്; അതായത് പണത്തിന്റെയും ധനആസ്തികളുടെയും രൂപത്തില്‍ . പരോക്ഷമായ ഈ അര്‍ഹതകള്‍ക്ക് (ക്ലെയിം) പല രൂപങ്ങളുണ്ട്; അഥവാ പല "അടുക്കു"കളുണ്ട്. അതായത് ഒരു ഫാക്ടറിയോ കെട്ടിടമോ പോലെയുള്ള ഭൗതിക ആസ്തികളുടെ മേല്‍ ആസ്തിയുടമക്കുള്ള അര്‍ഹതപോലെയുള്ള അവകാശം അഥവാ അര്‍ഹത. ഇത്തരം എല്ലാ അര്‍ഹതകള്‍ക്കും പണത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുമുണ്ട്. ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ (ചരക്കാണ് ആത്യന്തികമായി പ്രധാനപ്പെട്ട കാര്യം) ഈ അര്‍ഹതകളുടെ മൂല്യങ്ങളും മാറിയേയ്ക്കാവുന്നതാണ്. ഒന്നുകില്‍ അങ്ങനെ സംഭവിക്കുന്നത്, ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം മാറ്റമില്ലാതെ നിലനില്‍ക്കുമ്പോഴും, പണത്തെ മുന്‍നിര്‍ത്തിയുള്ള അവയുടെ (അര്‍ഹതകളുടെ) മൂല്യങ്ങള്‍ മാറുന്നതുകൊണ്ടാവാം ("കുമിളകള്‍" ഉണ്ടാകുന്നതിലും തകരുന്നതിലും അതാണ് സംഭവിക്കുന്നത്); അഥവാ ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം തന്നെ മാറുന്നതുകൊണ്ടുമാവാം അങ്ങനെ സംഭവിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com