tag:blogger.com,1999:blog-2128859103258265367.post909984935660005781..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ശാസ്ത്രബോധത്തെ തകര്‍ക്കുന്നത് ഭരണഘടനാ ലംഘനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-77228544908965158492012-07-19T23:11:36.165+05:302012-07-19T23:11:36.165+05:30മുംബെയില്‍ വിലെ പാര്‍ലെയിലെ ഇര്‍ള റോഡിലെ വേളാങ്കണ്...മുംബെയില്‍ വിലെ പാര്‍ലെയിലെ ഇര്‍ള റോഡിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയില്‍ കുരിശില്‍ തറച്ച യേശുവിന്റെ പ്രതിമയുടെ കാലടിയില്‍നിന്ന് വെള്ളത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മാധ്യമങ്ങളില്‍ വന്ന "ദിവ്യാത്ഭുത" വാര്‍ത്തയായിരുന്നു അത്. വിവരം കാട്ടുതീപോലെ പരന്നു, അല്ലെങ്കില്‍ പരത്തപ്പെട്ടു. ഭക്തജനങ്ങള്‍ ആ പള്ളിയില്‍ ഓടിക്കൂടി. "ദിവ്യാത്ഭുതം" നേരില്‍ കാണാനും വീഴുന്ന വെള്ളത്തുള്ളികള്‍ ഏറ്റുവാങ്ങാനും. അവ രോഗശാന്തി ഉള്‍പ്പെടെ പല അപ്രതീക്ഷിത ഫലങ്ങളും ഉളവാക്കുന്നതായി വ്യാപകമായ പ്രചാരണമുണ്ടായി. പ്രസിദ്ധ യുക്തിവാദിയായ സനല്‍ ഇടമറുക് ആ വേളാങ്കണ്ണി പള്ളിയും "ദിവ്യാത്ഭുതം" സംഭവിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ പ്രതിമയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു. പ്രതിമ ഇരിക്കുന്ന സ്ഥലത്തിനടുത്തുകൂടി ഒഴുകുന്ന ഓടയിലെ മലിനജലം കുറച്ചു ദിവസമായി ചെളികെട്ടി അടഞ്ഞുകിടക്കുകയായിരുന്നു. ആ വെള്ളമാണ് അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഉള്ളുപൊള്ളയായ യേശുവിന്റെ പ്രതിമയിലേക്ക് "കാപ്പിലറി ആക്ഷന്‍" വഴി കയറുകയും അതില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന ചെറിയ ദ്വാരത്തിലൂടെ കിനിഞ്ഞിറങ്ങുകയും ചെയ്തത്. ഇതാണ് സനല്‍ ഇടമറുക് സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിയ "ദിവ്യാത്ഭുത"ത്തിനുള്ള വിശദീകരണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com