tag:blogger.com,1999:blog-2128859103258265367.post9117159595955681446..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗുത്തിനിഹാലിട്ടലിത്താപ്പോ എന്നും മറ്റുമുള്ള കളികള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-30465550927375073112012-03-24T20:43:34.461+05:302012-03-24T20:43:34.461+05:30സബ്ടൈറ്റിലുകള്‍ പണിമുടക്കിയാലും മലയാളിക്ക് സുഖമായി...സബ്ടൈറ്റിലുകള്‍ പണിമുടക്കിയാലും മലയാളിക്ക് സുഖമായി ഇരുന്നുകാണാവുന്നതേയുള്ളൂ ബ്യാരിഭാഷയില്‍ അതേപേരിലുരുവംകൊണ്ട ചലച്ചിത്രം. കെ പി സുവീരന് എന്ന സംവിധായകന് ചലച്ചിത്രത്തില്‍ പൂര്വജന്മഭാരംകൊണ്ട് പ്രേക്ഷകരെ നിഴല്പ്പഴുതില് നില്ക്കാന് പ്രേരിപ്പിക്കാത്തതിനാല്‍ സുഖമായി എന്ന പ്രയോഗത്തിന് അല്പംകൂടി അര്‍ഥവ്യാപ്തിയുണ്ട്. വ്യാപാരി എന്ന മലയാളവാക്കിന്റെ ചാര്‍ച്ചക്കാരനാണ് ബ്യാരി. കേരളത്തിന്റെയും കര്‍ണാടകത്തിന്റേയും തീരപ്രദേശങ്ങളില്‍ ഉരുവംകൊണ്ട സങ്കരഭാഷയ്ക്ക് മലയാളത്തിന്റെയും കന്നഡയുടെയും ചുവയുണ്ട്. മലയാളിക്ക് അത് മറുഭാഷാചിത്രമാണെന്ന് തോന്നുകയേയില്ല, ഭാഷ കൊണ്ടും ആവിഷ്കരിച്ച ജീവിതംകൊണ്ടും. ഭാഷയെ അപ്രസക്തമാക്കിമാറ്റുന്ന ദൃശ്യഭാഷകൊണ്ട് സമ്പന്നമാണ് ബ്യാരി എന്നത് അധികയോഗ്യതയായി വേറെകിടക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com