tag:blogger.com,1999:blog-2128859103258265367.post946925556223876959..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെട്രോളിന്റെ പേരില്‍ വീണ്ടും പകല്ക്കൊള്ളവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-13822922789426727612011-11-05T13:20:57.786+05:302011-11-05T13:20:57.786+05:30ഇക്കൊല്ലം ഇതു ആറാം തവണയാണ് പെട്രോളിന്റെ വില വര്‍ധി...ഇക്കൊല്ലം ഇതു ആറാം തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പതിനാറാം തവണയും. മന്‍മോഹന്‍സിങ് രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലിറ്ററിന് 43 രൂപയായിരുന്നു പെട്രോളിന് വില. ഇപ്പോഴത് 71 രൂപ. വിലവര്‍ധനയുടെ പാപം പെട്രോളിയം കമ്പനികളുടെ ചുമലിലിട്ടു കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണ്. പക്ഷേ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉടമസ്ഥന് കേന്ദ്രസര്‍ക്കാര്‍തന്നെയാണ്. അതുകൊണ്ട് വിലക്കയറ്റത്തിന് ഉത്തരവാദിയും അവര്‍തന്നെ. കേന്ദ്രവും റിലയന്‍സ് പോലുളള കമ്പനികളും ചേര്‍ന്ന് പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനമൂലമാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത് എന്ന വാദത്തില്‍ ന്യായമില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 76.16 ഡോളര്‍ ആയിരുന്നു. ഒക്ടോബര്‍ അവസാനത്തെ വില 108.59 ഡോളറാണ്. 42.58 ശതമാനം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. എന്നാല്‍ , പെട്രോളിന്റെ വില ലിറ്ററിന് 43 രൂപയില്‍നിന്ന് 71 രൂപയായി. 65.1 ശതമാനം വര്‍ധന. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായല്ല, പെട്രോളിന്റെ വിലവര്‍ധന. പകല്‍ക്കൊള്ളയ്ക്ക് ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ മറയാക്കുന്നുവെന്നേയുളളൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com