Sunday, May 30, 2010

ഭീകരതയുടെ മതം

ആരാണ് ഭീകരര്‍ എന്ന ചോദ്യം പലതരത്തില്‍ ഉയരുന്ന കാലമാണിത്. ഭീകരര്‍ എന്നു കേട്ടാല്‍ ഉടന്‍ അത് മുസ്ളിമാണെന്ന് തോന്നിപ്പിക്കുന്ന പ്രചാരണപദ്ധതി ലോകവ്യാപകമായി നടക്കുന്നുണ്ട്. ഇസ്ളാമിക ഭീകരവാദം എന്ന പരികല്‍പ്പന സാമ്രാജ്യത്വ അടുക്കളയില്‍നിന്നും ചുട്ടെടുത്തതാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം ശക്തിപ്പെട്ട പദമാണത്. തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യത്തിനായി ഇസ്ളാമിനെ ശത്രുവായി പ്രഖ്യാപിക്കുന്ന അമേരിക്ക, അതിനൊപ്പം ലോകവും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇറാഖും ഇറാനും പലസ്തീനുമെല്ലാം ശത്രുപട്ടികയില്‍ വരുന്നതിനു പിറകില്‍ ഈ ലക്ഷ്യവും പ്രകടമാണ്. വിവിധ തരത്തിലുള്ള പ്രചാരണരീതികളിലൂടെ ഇസ്ളാംനാമധാരിയെ കണ്ടാല്‍ ഭയപ്പെടുന്ന മാനസികാവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാന്‍ കുറച്ചൊക്കെ അമേരിക്കക്കും കൂട്ടാളികള്‍ക്കും കഴിയുന്നുണ്ട്. അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന മുസ്ളിംസമുദായത്തില്‍പ്പെട്ടവര്‍ക്ക് കഠിനമായ പരിശോധനകളിലൂടെ കടന്നുപോകേണ്ടിവരുന്നു. പലരെയും പിടിച്ചുവെക്കുന്നു. മമ്മൂട്ടിക്കും ഷാരൂഖ്ഖാനുമുണ്ടായ തിക്താനുഭവങ്ങള്‍ പെട്ടെന്ന് ആരും മറക്കില്ല. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന് ഇന്ത്യന്‍ മണ്ണില്‍വെച്ച് അമേരിക്കന്‍ വിമാനക്കമ്പനി അധികൃതരില്‍നിന്നു മോശപ്പെട്ട പെരുമാറ്റമുണ്ടായി. പലപ്പോഴും എല്ലാ മനുഷ്യാവകാശങ്ങളെയും ലംഘിക്കുന്ന തരത്തിലാണ് പരിശോധന.

എവിടെ ഭീകരാക്രമണമുണ്ടായാലും അതിനുപിന്നില്‍ ഇസ്ളാമിക സംഘടനകളാണെന്ന കാഴ്ചപ്പാടും വ്യാപകമാണ്. അടുത്തിടെ ന്യൂയോര്‍ക്കില്‍ സ്ഫോടനമുണ്ടായപ്പോള്‍ ഏജന്‍സി അടിച്ച വാര്‍ത്തയില്‍ മുസ്ളിം പേരു കണ്ടയുടന്‍ അത് വാഹനത്തിന്റെ പേരാണ് എന്നു തിരിച്ചറിയാന്‍പോലും നോക്കാതെ അക്രമകാരിക്ക് ആ പേര് ചാര്‍ത്തി സായൂജ്യമടഞ്ഞ പത്രം മലയാളത്തിലുമുണ്ട്. ലോകത്തെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളെയും ഈ സ്വഭാവം ശക്തമായി സ്വാധീനിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2007ല്‍ നടന്ന ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനത്തിനു പിന്നിലുള്ള ശക്തികളെ സംബന്ധിച്ച ഒടുവിലത്തെ കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനം സംഘടിപ്പിച്ച സംഘപരിവാര്‍ സംഘമാണ് മക്ക മസ്ജിദ് സ്ഫോടനത്തിനു പിന്നിലുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്. സ്ഫോടനം നടന്നയുടന്‍ മുസ്ളിം സംഘടനകളാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് ഇതേ ഏജന്‍സികള്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നുമാത്രമല്ല സമീപ പ്രദേശങ്ങളിലുള്ള മുസ്ളിം ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലും ജയിലിലും അതികഠിനവും പ്രാകൃതവുമായ പീഡനങ്ങള്‍ക്കാണ് ഇവര്‍ ഇരയായത്. പുതിയ വെളിപ്പെടുത്തലുകള്‍ക്കുശേഷം ഹൈദരാബാദ് സന്ദര്‍ശിച്ച ദേശാഭിമാനി ലേഖകന്‍ എന്‍ എസ് സജിത് ഇവരെ നേരില്‍ക്കണ്ട് ചോദിച്ചറിഞ്ഞ വിവരങ്ങള്‍ ഹൃദയം പിളര്‍ക്കുന്നതാണ്.

എല്ലാ മുസ്ളിമും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിമാണെന്ന വാക്കുകള്‍ അമേരിക്കയുടെ സംഭാവനയാണ്. ഇവിടെ അതിന്റെ പ്രചാരകര്‍ സംഘപരിവാരമാണെന്നേയുള്ളു. ഇതിന്റെ പൊള്ളത്തരം ആദ്യം പുറത്തുകൊണ്ടുവന്നത് മലേഗാവാണ്. സന്ന്യാസിനിയും സൈനികനും വരെ സംഘം ചേര്‍ന്നു നടത്തിയ സ്ഫോടന പരമ്പര ഹിന്ദുത്വശക്തികളുടെ തനിനിറം പുറത്തുകൊണ്ടുവന്നു. ഹേമന്ദ് കാര്‍ക്കറെ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ ധീരമായ അന്വേഷണമാണ് സംഭവത്തിനു പുറകിലുള്ള ശക്തികളെ പുറത്തുകൊണ്ടുവന്നത്. മുംബൈ ഭീകരാക്രമണത്തില്‍ അദ്ദേഹത്തിനു ജീവന്‍ നല്‍കേണ്ടിവന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മുസ്ളിം വിരോധമുഖം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് വൃന്ദ കാരാട്ടാണ്. ഈ സമീപനത്തെ അതിശക്തമായ ഭാഷയില്‍ അവര്‍ അപലപിച്ചു. ആര്‍എസ്എസുകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന കാര്യം വൃന്ദ പരാമര്‍ശിച്ചപ്പോള്‍ ബിജെപിയും കൂട്ടാളികളും ബഹളമുണ്ടാക്കി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

ആരാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദി? അത് അമേരിക്കയാണ്. ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനായി എല്ലാ ജനാധിപത്യ മര്യാദകളെയും അന്താരാഷ്ട്ര ധാരണകളെയും ധിക്കാരത്തോടെ വെല്ലുവിളിച്ച് നടത്തിയ കടന്നാക്രമണങ്ങളെല്ലാം ഭീകരതയുടെ പ്രയോഗങ്ങളായിരുന്നു. എത്ര രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെയാണ് അവര്‍ കൊന്നൊടുക്കിയത്. ലിബിയയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റിനെ രാത്രിയുടെ മറവില്‍ തട്ടിക്കൊണ്ടുപോകാന്‍ ഏതു അന്താരാഷ്ട്ര നിയമമാണ് അമേരിക്കക്ക് അധികാരം നല്‍കിയത്. ഇറാഖിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരിയെ പിടികൂടാനും, തങ്ങളുടെ പാവസര്‍ക്കാരിന്റെ പ്രഹസന വിചാരണയിലൂടെ തൂക്കിക്കൊല്ലാനും അമേരിക്കക്ക് ആര് അധികാരം നല്‍കി. അമേരിക്കയുടെ ഭീകരപ്രവര്‍ത്തനങ്ങളെല്ലാം മാധ്യമക്കണ്ണില്‍ ജനാധിപത്യത്തിന്റെ വിപുലീകരണമാണ്.

ഇന്ത്യയില്‍ ഇതേ സ്വഭാവത്തില്‍ മാധ്യമങ്ങള്‍ സംഘപരിവാരഭീകരതയെ തമസ്കരിക്കുന്നു. അതേ സമയം മുസ്ളിം വെറുപ്പ് രൂപപ്പെടുത്താന്‍ കഴിയുന്ന വിഭവങ്ങള്‍ സമ്പന്നമായി വിളമ്പുന്നു. ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും ഇന്ത്യ പോലുള്ള രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും. അത് മതനിരപേക്ഷതയെ തകര്‍ക്കും. വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ജനാധിപത്യം പുലരണമെങ്കില്‍ മതനിരപേക്ഷത പ്രധാന മുന്നുപാധിയാണ്.

അമേരിക്കയുടെ അധിനിവേശത്തെയും ഹിന്ദുത്വശക്തികളുടെ ഭീകരപ്രവര്‍ത്തനത്തെയും എങ്ങനെയാണ് ശരിയായി പ്രതിരോധിക്കുന്നത്? അതിനു ചിലര്‍ സ്വീകരിച്ച വഴി ഭീകരപ്രവര്‍ത്തനത്തിന്റെയാണ്. ഇസ്ളാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഭീകരസംഘടനകള്‍ ലോകത്തുണ്ട്. ഇവയില്‍ പലതും സാമ്രാജ്യത്വത്തിന്റെ സൃഷ്ടിതന്നെയാണ്. ഇവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തന ം സാമ്രാജ്യത്വത്തിന്റെ പ്രചാരവേലക്ക് കൂടുതല്‍ പിന്തുണ കിട്ടുന്നതിനു സഹായിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം സാര്‍വദേശീയമായി ഉയരേണ്ട വിശാല സമരനിരയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇസ്ളാമിന്റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെയും സംഘടനകളെയും തള്ളിപ്പറഞ്ഞും തുറന്നുകാണിച്ചും മാത്രമേ ശരിയായ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തെ ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ഹിന്ദുത്വ വര്‍ഗീയതയെ നേരിടുന്ന കാര്യത്തിലും ഇത് പ്രധാനമാണ്. ഭൂരിപക്ഷ വര്‍ഗീയത ഇന്ത്യയില്‍ വലിയ ഭീഷണിയാണ്. അതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കോണ്‍ഗ്രസിനെ വരെ പിന്തുണക്കുന്നതിനു തയ്യാറായ ചരിത്രമാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിനുള്ളത്. എന്നാല്‍, ഈ പോരാട്ടം നടത്തേണ്ടത് ന്യൂനപക്ഷത്തിന്റെ വര്‍ഗീയതയെയും ഭീകരതയെയും കൂട്ടുപിടിച്ചുകൊണ്ടല്ല. അങ്ങനെ ചെയ്യുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും എന്നു മാത്രമല്ല ഭൂരിപക്ഷത്തിനിടയിലുള്ള മഹാഭൂരിപക്ഷം വരുന്ന മതനിരപേക്ഷ വാദികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് ഇസ്ളാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ത്തുകൊണ്ടുമാത്രമേ വര്‍ഗീയവിരുദ്ധമുന്നണി വിശാലമാക്കാന്‍ കഴിയുകയുള്ളു. ഒന്നു കൂടുതല്‍ അപകടകരമാണെന്നു മാത്രം പറയുകയും മറുഭാഗം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് തീര്‍ത്തും തെറ്റായ നിലപാടാണ്. മഹാഭൂരിപക്ഷം വരുന്നവരും ഹിന്ദുത്വശക്തികളുടെ ഭീകരതക്കു നേരെ കണ്ണടക്കുന്നു. അത് തുറന്നുകാണിക്കേണ്ടത് അനിവാര്യമാണ്.

മതത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ് വര്‍ഗീയത. അതിന്റെ ഭീകരവഴികളിലൂടെയുള്ള സഞ്ചാരമാണ് മതഭീകരത. യഥാര്‍ഥത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്ന വാക്കുകളെ സംബന്ധിച്ച പുനരാലോചന ആവശ്യമാണെന്നു തോന്നുന്നു. ഹിന്ദു എന്ന വാക്കില്‍നിന്നു വ്യത്യസ്തമാണ് ഹിന്ദുത്വ. ഹിന്ദുത്വ വര്‍ഗീയ ഉള്ളടക്കമുള്ള പദമാണ്. അതുപോലെ ഇസ്ളാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ശക്തികളെ വിശേഷിപ്പിക്കാനും പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടതുണ്ട്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

10 comments:

വര്‍ക്കേഴ്സ് ഫോറം said...

ആരാണ് ഭീകരര്‍ എന്ന ചോദ്യം പലതരത്തില്‍ ഉയരുന്ന കാലമാണിത്. ഭീകരര്‍ എന്നു കേട്ടാല്‍ ഉടന്‍ അത് മുസ്ളിമാണെന്ന് തോന്നിപ്പിക്കുന്ന പ്രചാരണപദ്ധതി ലോകവ്യാപകമായി നടക്കുന്നുണ്ട്. ഇസ്ളാമിക ഭീകരവാദം എന്ന പരികല്‍പ്പന സാമ്രാജ്യത്വ അടുക്കളയില്‍നിന്നും ചുട്ടെടുത്തതാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം ശക്തിപ്പെട്ട പദമാണത്. തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യത്തിനായി ഇസ്ളാമിനെ ശത്രുവായി പ്രഖ്യാപിക്കുന്ന അമേരിക്ക, അതിനൊപ്പം ലോകവും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇറാഖും ഇറാനും പലസ്തീനുമെല്ലാം ശത്രുപട്ടികയില്‍ വരുന്നതിനു പിറകില്‍ ഈ ലക്ഷ്യവും പ്രകടമാണ്. വിവിധ തരത്തിലുള്ള പ്രചാരണരീതികളിലൂടെ ഇസ്ളാംനാമധാരിയെ കണ്ടാല്‍ ഭയപ്പെടുന്ന മാനസികാവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാന്‍ കുറച്ചൊക്കെ അമേരിക്കക്കും കൂട്ടാളികള്‍ക്കും കഴിയുന്നുണ്ട്. അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന മുസ്ളിംസമുദായത്തില്‍പ്പെട്ടവര്‍ക്ക് കഠിനമായ പരിശോധനകളിലൂടെ കടന്നുപോകേണ്ടിവരുന്നു. പലരെയും പിടിച്ചുവെക്കുന്നു. മമ്മൂട്ടിക്കും ഷാരൂഖ്ഖാനുമുണ്ടായ തിക്താനുഭവങ്ങള്‍ പെട്ടെന്ന് ആരും മറക്കില്ല. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന് ഇന്ത്യന്‍ മണ്ണില്‍വെച്ച് അമേരിക്കന്‍ വിമാനക്കമ്പനി അധികൃതരില്‍നിന്നു മോശപ്പെട്ട പെരുമാറ്റമുണ്ടായി. പലപ്പോഴും എല്ലാ മനുഷ്യാവകാശങ്ങളെയും ലംഘിക്കുന്ന തരത്തിലാണ് പരിശോധന.

Jack Rabbit said...

Even people in Pakistan are trying to find out who are real terrorists ?

M.A Bakar said...

ലോകത്തിണ്റ്റെ നിലനില്‍പ്പിനു തീവ്ര ഭീഷണിയായ 3 കാര്യങ്ങളാണ്‌ .. സാമ്രാജത്തം, സയണിസം ഹിന്ദുത്വം.

അവര്‍ ഇനിയും വെറുക്കപ്പെട്ടവരായി തന്നെ നിലനില്‍ക്കും .

Baiju Elikkattoor said...

bakere,

pakisthanil 80 ahamadiyare konnathu 'സാമ്രാജത്തം, സയണിസം ഹിന്ദുത്വം' anno?

ലൂസിഫര്‍ said...

ബകര്‍ പറഞ്ഞത് സത്യം , ഒരു തിരുത്ത്‌ മാത്രം ,സാമ്രാജ്യത്വം എന്നാല്‍ അമേരിക്ക , സയനിസം ഇസ്രയേല്‍ , ഹിന്ദുത്വം എന്നാല്‍ ഇന്ത്യ . വെറുക്ക പെടുന്നത് ബക്കറിനെ പോലെയുള്ള മുസ്ലിങ്ങലാല്‍. താലിബാന്‍ ഒക്കെ ഇവന്റെ അമ്മേടെ മറ്റവന്മാര്‍ ആയിരിക്കും . അതാണ് ഈ ലിസ്റ്റില്‍ ഇല്ലാത്തതു . നിന്നെ ആരൊക്കെ ചേര്‍ന്നാണ് ബക്കരെ ഉണ്ടാക്കിയത് .ഒന്ന് എഴുതി വെക്കാനാ. ഭയങ്കര ജന്മംതന്നെ

ദൃക്സാക്ഷി said...

രാജീവിന്റെ വാക്കുകളോട് തത്വത്തില്‍ യോജിക്കുന്നുവെങ്കിലും നിരീക്ഷണങ്ങള്‍ പൂര്‍ണമായും ശരിയോ എന്ന് സംശയമുണ്ട്. ഉദാഹരണത്തിന്,
>>ഭീകരര്‍ എന്നു കേട്ടാല്‍ ഉടന്‍ അത് മുസ്ളിമാണെന്ന് തോന്നിപ്പിക്കുന്ന പ്രചാരണപദ്ധതി ലോകവ്യാപകമായി നടക്കുന്നുണ്ട്. ഇസ്ളാമിക ഭീകരവാദം എന്ന പരികല്‍പ്പന സാമ്രാജ്യത്വ അടുക്കളയില്‍നിന്നും ചുട്ടെടുത്തതാണ്.<<
ഈ പ്രസ്താവന എത്രമാത്രം ശരിയാണ്? രാജീവ് പ്രധാനമതങ്ങളുടെയെല്ലാം അടിസ്ഥാന തത്വങ്ങള്‍ -ഗ്രന്ഥങ്ങള്‍ - ഇവ തമ്മില്‍ ഒരു താരതമ്യ പഠനത്തിനു തയ്യാറുണ്ടോ? എന്നിട്ട് വീണ്ടും ഉറപ്പിച്ചു പറയാമോ ഈ പ്രസ്താവന. ഒരു പാര്‍ട്ടി നേതാവെന്ന നിലയ്ക്ക് താങ്കള്‍ക്കുള്ള പരിമിതി മനസ്സിലാക്കുന്നു.
ഔറംഗസീബിന്റെ കാലത്ത് മുസ്ലീമല്ലാത്തവര്‍ ജീവിക്കാന്‍ ജസിയ നല്‍കണമായിരുന്നു. ജമാ അത്തെ ഇസ്ലാമിയടക്കമുള്ള പാന്‍ ഇസ്ലാമിക് മിലിറ്റന്റ് ഗ്രൂപ്പുകള്‍ ലക്ഷ്യം വയ്ക്കുന്നതും അമ്മാതിരി ഭരണമാണ്.
ഇന്ന് ലോകത്ത് ഇസ്ലാമിക ശരീയത്തിനെ അടിസ്ഥാനപ്പെടുത്തി ഭരണം നടക്കുന്ന രാജ്യമാണ് സൌദി അറേബ്യ. അവിടെ ഏഴു വര്‍ഷം ജീവിച്ച ഒരാളെന്ന നിലയില്‍ എനിയ്ക്കുറപ്പിച്ചു പറയാന്‍ പറ്റും ഭീകരതയും ഇസ്ലാമികവിശ്വാസവും പരസ്പരം യോജിച്ചു പോകും എന്ന്. ഖുറാന്റെ മലയാള പരിഭാഷ വായിയ്ക്കാന്‍ കിട്ടും. വായിച്ചു നൊക്കൂ. അവിശ്വാസികളെ -കാഫറുകളെ-കൊന്നു കളയാന്‍ അത് അനുയായികളോട് ആജ്ഞാപിയ്ക്കുന്നു. ഈ വാക്യം ഉദ്ധരിച്ചാണ് ചാവേറുകളെ മറ്റുള്ളവരെ കൊന്നു തള്ളാന്‍ പറഞ്ഞു വിടുന്നത്. മുംബായില്‍ കൂട്ടക്കൊല നടത്തിയതില്‍ സാമ്രാജ്യത്വത്തിന്റെ പങ്കെന്താണ്? പിടിയിലുള്ള ഭീകരന്‍ കസബ് കൊല നടത്താനുള്ള ചേതോ വികാരത്തെപറ്റി പറഞ്ഞത് എന്തുകൊണ്ട് ജഡ്ജി പ്രസിദ്ധീകരിയ്ക്കുന്നതില്‍ നിന്നും വിലക്കി?
ഖുറാനില്‍ പറഞ്ഞത് അക്കാലത്തെ പറ്റിയാണ് എന്നംഗീകരിച്ചാല്‍ പ്രശ്നമില്ല. പക്ഷേ ഏതെങ്കിലും മുസ്ലീം അതംഗീകരിയ്ക്കുമോ? ഖുറാന്‍ എക്കാലത്തേയ്ക്കുമുള്ള “സമ്പൂര്‍ണ”പരിഹാരമാണെന്നാണല്ലോ വാദം!
ആരെന്തൊക്കെ പറഞ്ഞാലും ഭീകരതയുടെ പ്രഭവകേന്ദ്രം തീവ്ര ഇസ്ലാമും ഖുറാനുമാണ്. പിന്നെ അമേരിയ്ക്ക അതു മുതലെടുത്തു എന്നതു സത്യം. സംഘപരിവാര്‍ പ്രതികാരത്തിനായി ചിലതു ചെയ്തിട്ടുണ്ടാവാം, എങ്കിലും രണ്ടും തുല്യമല്ല.

ഷൈജൻ കാക്കര said...

ഇതാണ്‌ തിരഞ്ഞെടുപ്പ്‌ ലേഖനം!

മമ്മുട്ടിക്കും ഖാനും കലാമിനും തിക്താനുഭവമുണ്ടായത്‌ രാജീവിന്‌ നല്ല ഓർമ്മയാണ്‌! ജോർജ്ജ്‌ ഫെർണാണ്ടസ്സിനുമുണ്ടായി മറ്റൊരു തിക്താനുഭവം, പക്ഷെ അത്‌ എഴുതിയാൽ കേരളത്തിൽ വോട്ട്‌ കിട്ടുകയില്ല, അതിനാൽ ഓർമ്മയുമില്ല...

ഷിബു ചേക്കുളത്ത്‌ said...

തീര്‍ച്ചയായും വെറുക്കപ്പെടെണ്ടത്‌ ബക്കറിനെപ്പോലുള്ള തീവ്രവാദികളായ മേത്തന്‍മാരെയാണു. അമുസ്ളിങ്ങളെ കൊന്നാല്‍ ഇന്‍സ്റ്റണ്റ്റായി സ്വര്‍ഗ്ഗവും മുഴുത്ത മൊലയുള്ള ഹൂറീമാരെയും, വീഞ്ഞ്‌ വിളമ്പാന്‍ ബാലന്‍മാരെയും കിട്ടുമെന്നു തീവ്രവാദികളായ മൊല്ലാക്കമാരുടെ വാക്ക്‌ വിശ്വസിച്ചു മണ്ടന്‍മാര്‍ ചാവേറുകളാവുന്നു. തീര്‍ച്ച്യായും ഖുറാനാണൂ തീവ്രവാദത്തിണ്റ്റെയും ആധാരം. മുസ്ളിം തീവ്രവാദികളാണു ലോകത്തിണ്റ്റെയും മനുഷ്യരാശിയുടെയും ശാപം. അവന്‍മാരുടെ പൊത്തകത്തില്‍ പറയുന്നതു നോക്കുക- യാതൊരു മര്‍ദ്ദനവും ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിനു വേണ്ടി ആകുകയും ചെയ്യുന്നതു വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുവീന്‍.... എങ്ങനെയുണ്ട്‌ കെളവന്‍ മൊഹമ്മദിണ്റ്റെ ആഹ്വാനം.. മുസ്ളിങ്ങള്‍ അതാണു ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌. ബക്കറിനെ പ്പോലെയുള്ള തീവ്രവാദികള്‍ സമ്മതിച്ചു തരാത്തതും അതുതന്നെ.

Jack Rabbit said...

Also in a recent article in Dawn , Pervez Hoodbhoy portrays the average Pakistani mindset to link root cause of any problem to American imperialism. When the power of self-reflection is lost, we will see people like Baker feeding all kinds of conspiracy articles on grand imperialist-Zionist-Hindu nexus and Rajeev and his ilk won't mind sharing bed with anyone for a few votes

Baiju Elikkattoor said...

ഇസ്ലാമിക ഭീകരവാതം ഇന്ന് ഒരു യാഥാര്‍ത്യവും ലോകത്തിനു ഭീഷണിയും ആണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ ഭീകര വാതത്തിന്റെയും മാതാവ്‌ ഇസ്ലാമിക ഭീകരവാതം ആണ്. വോട്ട് മാത്രം നോക്കുന്ന pseudo-left കള്‍ക്ക് അതിനെ എങ്ങിനെയും ന്യായീകരിക്കാനെ ആവൂ. ഖുറാനില്‍ അടങ്ങിയിരിക്കുന്ന ഭീകരവാതത്തിന്‍റെ വിത്തുകള്‍ ലോക സമക്ഷം തുറന്നു കാട്ടപ്പെടെണ്ടതുണ്ട്.

അമേരിക്കയെ എതിര്‍ക്കുന്ന പാകിസ്ഥാനിലെ തീവ്രവാതി സംഘടന ഒരെണ്ണവും അമേരിക്കയുടെ സാമ്പത്തീക സഹായം സ്വീകരിക്കരുത് എന്ന് അവരുടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അറിവില്ല.