tag:blogger.com,1999:blog-2128859103258265367.post1021664587258466409..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സംസ്കാരത്തിലെ ഉരക്കടലാസ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-11790503588212824542011-05-26T00:31:47.208+05:302011-05-26T00:31:47.208+05:30റഫീക് തിരുവള്ളൂരിന്റെ "സാന്റ് പേപ്പര്‍" ...റഫീക് തിരുവള്ളൂരിന്റെ "സാന്റ് പേപ്പര്‍" എന്ന കവിത (ബ്ലോഗിലാണ് ഇതാദ്യം വന്നത്. പിന്നീട് അന്‍വര്‍അലി "കേരള കവിത 2010"ലേക്ക് തെരഞ്ഞെടുത്തു) നോക്കാം. പെങ്ങളുടെ കല്യാണം നിശ്ചയിച്ചു. വീട്ടില്‍ ഒരുക്കങ്ങള്‍ . ചുമരുകള്‍ വെള്ള വലിപ്പിക്കുകയാണ് ഉപ്പ (ഇതിലെ പ്രയോജകക്രിയ ശ്രദ്ധേയം). ഉമ്മ സ്വയം ചെയ്യുന്നു- "വാതുക്കലെ/കട്ട്ള/ഉരച്ചു/വെളുപ്പിക്കുകയാണുമ്മ." ആഖ്യാതാവായ "ഞാന്‍" ഓഫീസിലേക്കിറങ്ങാനുള്ള തിടുക്കത്തിലുമാണ്. ഉരക്കടലാസുകൊണ്ടുള്ള പ്രവൃത്തി കട്ടിലപ്പടിയില്‍ എന്തൊക്കെയോ തെളിയിക്കുന്നു. മൂത്ത പെങ്ങളുടെ സങ്കടമൂക്കട്ടയുടെ ബാക്കി, ആശാരിയുടെ മുഴക്കോലിന്റെ വക്ക്, മുത്തശ്ശിത്തൈലമണം, സ്റ്റിക്കര്‍ മിഠായിപ്പശ, നെടുവീര്‍പ്പുകളുടെ കനം....ഓരോ അടരായി ഇതൊക്കെ തെളിയുന്നു. ഇത് സാധാരണ കാഴ്ചകളാണ്. എന്നാല്‍ അത് കുടുംബ ചരിത്രമാണ്. ഇതുകൂടി ഓര്‍ത്തുകൊണ്ടേ കല്യാണം എന്ന പുതിയ സന്ദര്ഭത്തിലേക്ക് ആ കുടുംബത്തിന് ഇറങ്ങാനാവൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com