tag:blogger.com,1999:blog-2128859103258265367.post1043912610987066436..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വടക്കേ മലബാറിന്റെ കെപിഎസി സുലോചനവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-23320321982382371132012-03-11T20:48:46.571+05:302012-03-11T20:48:46.571+05:30അനീതിക്കുമേല്‍ പെയ്തിറങ്ങിയ വിപ്ലവാവേശം കേരളമാകെ പ...അനീതിക്കുമേല്‍ പെയ്തിറങ്ങിയ വിപ്ലവാവേശം കേരളമാകെ പടര്‍ന്നുകയറിയ കാലം. കൊടിയ ക്രൂരതക്കുമേല്‍ രോഷത്തിന്റെ കരുത്ത് വിപ്ലവഗാനങ്ങളിലൂടെ ആര്‍ത്തിരമ്പി. സമതയുടെ പാട്ടുകാര്‍ മോചനഗീതങ്ങള് ദിക്കുകള്‍ ഞെട്ടുമാറുറക്കെ പാടിനടന്നു. അങ്ങനെ മലയാളികള്‍ക്ക് പ്രിയങ്കരിയായ പടപ്പാട്ടുകാരിയാണ് മച്ചാട്ടു വാസന്തി. ഇവരുടെ ബാല്യകാലം ദുരിതങ്ങള്ക്കിടയിലെങ്കിലും സംഗീതനിര്‍ഭരമായിരുന്നു. പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും സി എച്ച് ആത്മയുടെയുമൊക്കെ ഗാനങ്ങള്‍ അച്ഛന്റെ ചുണ്ടില്‍നിന്ന് കേട്ട അവരില്‍നിന്ന് പിന്നീട് നമുക്ക് ലഭിച്ചത് മറക്കാനാവാത്ത ഒരുപിടി പാട്ടുകള്‍ . കണ്ണൂരില്‍ നടന്ന കിസാന്‍സഭാ സമ്മേളന വേദിയിലാണ് വാസന്തി ആദ്യമായി പാടുന്നത്. പാടാനറിയാമെന്നറിഞ്ഞപ്പോള്‍ ഇ കെ നായനാരായിരുന്നു കുട്ടിയെ വേദിയിലെത്തിക്കാന്‍ നിര്‍ദേശിച്ചത്. ഒന്‍പതു വയസ്സുള്ള വാസന്തിയെ നായനാര്‍ വേദിയിലേക്ക് എടുത്തുകയറ്റി. "പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ" എന്ന് തുടങ്ങുന്നതായിരുന്നു ഗാനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com