tag:blogger.com,1999:blog-2128859103258265367.post1093669493930095672..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനാധിപത്യകേന്ദ്രീകരണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-1939861814805790082010-08-11T19:36:25.154+05:302010-08-11T19:36:25.154+05:30The revolution is dead, long live the revolution!The revolution is dead, long live the revolution!മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-30007985570566175032010-08-10T23:31:35.631+05:302010-08-10T23:31:35.631+05:30ജനാധിപത്യ കേന്ദ്രീകരണത്തെ, സംഘനയെ സംബന്ധിച്ച ഒരു ക...ജനാധിപത്യ കേന്ദ്രീകരണത്തെ, സംഘനയെ സംബന്ധിച്ച ഒരു കൂട്ടം വരട്ടുവാദങ്ങളായി കാണാനാവില്ല. ജനാധിപത്യ കേന്ദ്രീകരണം സംബന്ധിച്ച് ചുവടെ ചേര്‍ക്കുന്ന വസ്തുതകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.

1. വിപ്ളവത്തിനായുള്ള തന്ത്രത്തിന് രൂപം നല്‍കുകയും അത്തരം ഒരു വിപ്ളവ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അടവുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന ഒരു പാര്‍ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ കേന്ദ്രീകരണതത്വം അതിന്റെ സംഘടനയ്ക്ക് ഒഴിവാക്കാനാവാത്തതാണ്.

2. തെറ്റായ പ്രത്യയശാസ്ത്ര ധാരണയും തെറ്റായ തന്ത്രവും അടവും സംഘടനയെ പ്രതികൂലമായി ബാധിക്കും. ക്രമേണ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യതിയാനങ്ങളും തെറ്റായ പ്രവണതകളും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗത്തെത്തന്നെ നശിപ്പിക്കും.

3. മാര്‍ക്സിസ്റ്റ് ലോകവീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പാര്‍ടിയെ സംബന്ധിച്ചുള്ള സംഘടനാ തത്വം ജനാധിപത്യ കേന്ദ്രീകരണമാണ്. എന്നാല്‍, എല്ലാ പാര്‍ടികള്‍ക്കും എല്ലാ കാലത്തേക്കും ബാധകമായി ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ഒരൊറ്റ സൂത്രവാക്യം ഉണ്ടാക്കാനാവില്ല. ഓരോ പാര്‍ടിയും പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും. ഒരു പാര്‍ടിയുടെതന്നെ വിവിധ ഘട്ടങ്ങളില്‍ അതിന്റെ പ്രയോഗവും വിഭിന്നമായിരിക്കും.

4. ജനാധിപത്യ കേന്ദ്രീകരണത്തില്‍ കേന്ദ്രീകരണത്തിനും ജനാധിപത്യത്തിനും ഒരോ നിശ്ചിത അനുപാതവും അസാധ്യമാണ്. പാര്‍ടി അതിന്റെ നയങ്ങള്‍ക്ക് രൂപം നല്കുമ്പോള്, സമ്മേളനങ്ങളുടെയും മറ്റും ഘട്ടത്തില്‍, ജനാധിപത്യം മുന്‍നിരയിലായിരിക്കും; പാര്‍ടി വേദികള്‍ക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം നല്‍കപ്പെട്ടുകളിഞ്ഞാല്‍ കേന്ദ്രീകരണത്തിന്റെ വശത്തിനായിരിക്കും പ്രാമുഖ്യം. പാര്‍ടി അതിന്റെ പ്രവര്‍ത്തനങ്ങളെ സ്വയം വിമര്‍ശനപരമായ അവലോകനത്തിന് വിധേയമാക്കുമ്പോള്‍ ജനാധിപത്യം വീണ്ടും അതിന്റെ അവകാശം സ്ഥാപിക്കും.

5. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം നിര്‍ണയിക്കപ്പെടുന്നത് ഔപചാരികമായ തത്വങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലല്ല. പാര്‍ടി അംഗങ്ങളുടെ പ്രത്യയശാസ്ത്ര - രാഷ്ട്രീയ നിലവാരത്തെയും രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ സാഹചര്യങ്ങളെയും രാഷ്ട്രീയ സ്ഥിതിഗതികളെയും നേതൃത്വത്തിന്റെ അധികാരശക്തിയെയും ഉള്‍പാര്‍ടി വൈരുദ്ധ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പോരാട്ടങ്ങളിലൂടെയും സംഘടന കെട്ടിപ്പടുക്കുന്നതില്‍ ലഭിക്കുന്ന അനുഭവത്തെയും ആശ്രയിച്ചാണ് അത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com