tag:blogger.com,1999:blog-2128859103258265367.post1144660444084553754..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെട്രോളിയം മന്ത്രിയുടെ അസത്യവചനങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-30779978085478326932010-08-05T00:02:05.269+05:302010-08-05T00:02:05.269+05:30മുരളി ദേവ്രയും അദ്ദേഹത്തിന്റെ സര്‍ക്കാരും ആര്‍ക്കു...മുരളി ദേവ്രയും അദ്ദേഹത്തിന്റെ സര്‍ക്കാരും ആര്ക്കുവേണ്ടിയാണാവോ മുതലക്കണ്ണീര് പൊഴിക്കുന്നത്, ആ പൊതുമേഖല എണ്ണവിപണനക്കമ്പനികള്ക്കാണ് വിലയുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക. റിലയന്‍സിനും എസ്സാറിനും അത്യാധുനിക സംവിധാനങ്ങളുള്ള എണ്ണ ശുദ്ധീകരണശാലകളുണ്ട്. പൊതുമേഖലാ കമ്പനികളുടെ സംവിധാനങ്ങള്‍ ഈ നിലവാരത്തില്‍ ഉയര്‍ത്താന്‍ അനുവദിച്ചിട്ടില്ല. മാത്രമല്ല, നികുതി ഒഴിവാക്കല്‍, നികുതി സൌജന്യം തുടങ്ങിയ കാര്യങ്ങളില്‍ നയം മാറ്റം നടത്താന്‍ കഴിയും വിധം ഭരണത്തിലെ ഉന്നതരുമായി നേരിട്ട് ബന്ധമുള്ളത് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കാണ്. അംബാനിമാര്‍ക്കും എസാര്‍ ഉടമകള്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രധാനമന്ത്രിയെയുംധനമന്ത്രിയെയും മറ്റും കാണാം. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനി മേധാവികള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുക മന്ത്രാലയത്തിലെ സെക്രട്ടറിമാരെയോ ജോയിന്റെ സെക്രട്ടറിമാരെയോ മാത്രം. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയോടെ ഇന്ന് ആഭ്യന്തര സ്വകാര്യ കോര്‍പറേറ്റുകളും നാളെ വിദേശ ബഹുരാഷ്ട്രക്കുത്തകകളും പെട്രോളിയം മേഖല ഭരിക്കും. കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന കോര്‍പറേറ്റുകളുടെ ഭരണമായി സര്‍ക്കാര്‍ മാറുമ്പോള്‍ ഇതൊക്കെ സംഭവിക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com