tag:blogger.com,1999:blog-2128859103258265367.post1296103896141826932..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബിന്‍ ലാദന്: ''പൊന്മുട്ടയിടുന്ന താറാവ്''വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87433273296842889612011-05-09T20:48:03.891+05:302011-05-09T20:48:03.891+05:30കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പാകിസ്ഥാന് സൈനിക അക്കാദമി...കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പാകിസ്ഥാന് സൈനിക അക്കാദമിക്ക് അടുത്ത് സുരക്ഷിതമായ ഒരു വസതിയിലായിരുന്നു ബിന്‍ ലാദന്. ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാരുടെ അറിവില്ലാതെ അതു സംഭവിക്കുമെന്ന് ആരും വിശ്വസിക്കില്ല. 2006 ല്‍ ഒരു ഉയര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ബിന്‍ ലാദന് പാകിസ്ഥാനിലുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എന്നോട് പറയുകയുണ്ടായി. പാകിസ്ഥാനെ കുറിച്ചുള്ള ഏറ്റവും ഒടുവിലത്തെ പുസ്തകത്തില്‍ ഞാന്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്.<br /><br />അമേരിക്കക്കാര്‍ക്ക് ബിന്‍ ലാദനെ കൊല ചെയ്താല്‍ മതിയെന്ന് ആ ഉദ്യോഗസ്ഥന് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കേണ്ടത് പാകിസ്ഥാന്റെ താല്പര്യമാണ്. ''പൊന്മുട്ടയിടുന്ന താറാവിനെ എന്തിന് കൊല്ലണം'' എന്നായിരുന്നു ആ ഉദ്യോഗസ്ഥന് ചോദിച്ചത്. പാകിസ്ഥാന് പട്ടാളത്തിന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറും പടക്കോപ്പുകളുമാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഈ ഉദ്യോഗസ്ഥന് തമാശ പറയുകയാണോ, അതോ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് അന്ന് എനിക്ക് തീര്‍ച്ചയില്ലായിരുന്നു. അദ്ദേഹം സത്യം പറയുകയായിരുന്നുവെന്ന് ഇന്ന് വ്യക്തമായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com