tag:blogger.com,1999:blog-2128859103258265367.post1358801939702413208..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതിക്കെതിരെ മഹായുദ്ധം തുടങ്ങാംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-57229572589878570302011-04-11T07:18:23.839+05:302011-04-11T07:18:23.839+05:30ആത്മാഭിമാനമുള്ള ഏതിന്ത്യക്കാരനും ഈ കൊള്ളക്കാര്ക്ക...ആത്മാഭിമാനമുള്ള ഏതിന്ത്യക്കാരനും ഈ കൊള്ളക്കാര്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ല. സംശുദ്ധമായ പൊതുജീവിതത്തിനുടമയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകനുമായ അണ്ണ ഹസാരെയുടെ നിരാഹാര സമരം വമ്പിച്ച തോതില്‍ പിന്തുണയ്ക്കപ്പെട്ടതിന്റെ കാരണവും അതുതന്നെ. ഗാന്ധിജിയുടെ പിന്മുറക്കാരെന്ന പേരില്‍ അഴിമതിഭരണം നടത്തുന്നവര്‍ക്കെതിരായ അണപൊട്ടിയ രോഷപ്രകടനമാണത്. അഴിമതിവിരുദ്ധപോരാട്ടം രാജ്യത്താകെ വിപുലമായ തോതില്‍ ഉയരേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതാണ് ഈ അനുഭവം. ഈ ജനമുന്നേറ്റം കണ്ട് മുതലെടുപ്പിനായി ചില രാഷ്ട്രീയനേതാക്കള്‍ എത്തിയെങ്കിലും അവരെ അകറ്റിനിര്‍ത്തുകയാണുണ്ടായത്. ഒരു ജനാധിപത്യസംവിധാനത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളെയും ഒഴിച്ചുനിര്‍ത്തി പകരം ആത്മീയ വ്യവസായികളെയും ഒറ്റയാള്‍ പ്രസ്ഥാനങ്ങളെയും അരാജകവാദികളെയും മുന്നില്‍ നിര്‍ത്തി അഴിമതിക്കെതിരെ വിജയംവരെ സമരം നയിക്കാനാകില്ല. ഇന്ത്യയില്‍ അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരടിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളാണ്. വീര്യം കെടുത്താന്‍ സാമ്രാജ്യ ഇടപെടലുകളും നെറികെട്ട ആക്രമണങ്ങളുമുണ്ടായിട്ടും വിട്ടുവീഴ്ചയില്ലാതെ നടത്തുന്ന ആ പോരാട്ടത്തോട് ചേര്ന്നുനില്ക്കേണ്ടതാണ് അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭവും. സന്നദ്ധരായി വരുന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോട് സഹകരിക്കാനും കൂടുതല്‍ ശക്തവും വിപുലവുമായ രാഷ്ട്രീയപോരാട്ടമായി അതിനെ പരിവര്ത്തിപ്പിക്കാനുമാകണം. അഴിമതി തുടച്ചുനീക്കണമെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെതിരെ പൊരുതണം. അഴിമതി മുതലാളിത്തവ്യവസ്ഥയുടെ ഉപോല്‍പ്പന്നമാണെന്ന തിരിച്ചറിവുണ്ടാകണം. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും തനിനിറം വെളിച്ചത്തുകൊണ്ടുവരാനും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കുള്ള സ്ഥാനം ഇരുമ്പഴികള്‍ക്കുള്ളിലാണെന്ന് ഓര്‍മിപ്പിക്കാനും ജനങ്ങള്‍ക്ക് സാധിക്കണം. അത്തരമൊരു മഹായുദ്ധാരംഭത്തിന് പ്രചോദനമായിത്തീരട്ടെ ഹസാരെയുടെ സമരത്തിന്റെ വിജയം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com