tag:blogger.com,1999:blog-2128859103258265367.post1374785268694750503..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ധീരതയും കരുണയും കൈമുതലായ പോരാളി: സിപിഐ എംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56060015404431208032012-07-24T21:52:52.853+05:302012-07-24T21:52:52.853+05:30ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നിര്യാണത്തില്‍ സിപിഐ എം പ...ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. ധീരയായ സ്വാതന്ത്ര്യസമര സേനാനിയും പാവങ്ങളോട് കരുണയുള്ള സമര്‍പ്പണബോധമുള്ള ഡോക്ടറും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ വ്യക്തിയുമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിപിഐ എമ്മിലെ തലമുതിര്‍ന്ന അംഗമായ അവര്‍ എല്ലാവരുടെയും ആദരവ് നേടി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് രക്ഷാധികാരികളില്‍ ഒരാള്‍കൂടിയാണ്. അസോസിയേഷന് സ്ഥാപിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു. കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ചേര്‍ന്ന അവര്‍ ജീവിതാവസാനംവരെ ആ മൂല്യം കാത്തുസൂക്ഷിച്ചു. മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നത് ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരായ നിലപാടെടുക്കാന്‍ അവര്‍ക്ക് പ്രേരണയായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com