tag:blogger.com,1999:blog-2128859103258265367.post1401744368740436579..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒബാമ എത്തുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-78016418216382227222010-11-04T15:17:37.194+05:302010-11-04T15:17:37.194+05:30ആന്‍ഡേര്‍സണും ഹെഡ്ലിയും ഇവിടെ തന്നു എന്നു വിചാരിക്...ആന്‍ഡേര്‍സണും ഹെഡ്ലിയും ഇവിടെ തന്നു എന്നു വിചാരിക്കുക , നമ്മള് എന്തു ചെയ്യും? കോടതിയില്‍ അയോധ്യക്കേസുപോലെ യുഗങ്ങള്‍ കേസ് നടക്കും , കസബിനെ പോലെ അവറ് സുഖമായി ജയിലില്‍ തോന്നിയപോലെ വീ ഐ പി ആയി കഴിയും.

അപ്പോള്‍ ഒബാമ അതിനെക്കുറിച്ചു വറി ചെയ്യേണ്ട കാര്യം തന്നെ എന്താണു. ഹെഡ്ലി കുറ്റം സമ്മതിച്ചാല്‍ കസബ് മാപുസാക്ഷി ആവില്ലെ? വെറുതെ നടക്കാത അല്ലെങ്കില്‍ യാതൊരു പ്രയോജനം ഇല്ലാത്ത വാദഗതികള്‍ കെട്ടി എഴുന്നള്ളിക്കാതിരിക്കുക.

ചൈന സൂപ്പറ് പവറ് ആകുന്നതിനെ ബാലന്‍സ് ചെയ്യാന്‍ ഇന്ത്യയെ അമേരിക്ക സഹായിക്കാതെ നിവറ്ത്തിയില്ല അതുകൊണ്ട് ഇന്ത്യ പുരോഗമിക്കുന്നതല്ലാതെ നശിക്കന്‍ പോകുന്നില്ല, റിയാകടര് വന്നാലും ഒരു തട്ടുകട വന്നാലും പുരോഗതി മാത്റമെ ഉണ്ടാകു അതിനു ആരു സഹായിച്ചാലും കൈ നീട്ടി സ്വീകരിക്കുക്യാണു വേണ്ടത്

ഒൌട്ട് സോറ്സിംഗ് വഴി അമേരിക്കന്‍ ബിസിനസ് നഷ്ടപ്പെടുന്നു എന്നു ഒബാമ വിചാരിക്കുന്നു നിയന്ത്റണം ഏറ്പ്പെടുത്തുന്നു, ഇതു തന്നെ അല്ലെ ക്റിഷിപ്പണി പോകുമെന്നു കരുതി ട്റാക്ടറിനെ ചെറുത്ത സീ പീ എം നയം , ജേ സി ബിക്കെതിരെ സമരം ചെയ്ത സീ പീ എം നയം, കമ്പ്യൂട്ടറ് വല്‍ക്കരണത്തിനെതിരെ സ്വീകരിച്ച സീ പി എം നയം?

ഒബാമയുടെ നിയന്ത്റണം നമ്മള് ബൈപാസ് ചെയ്തു കഴിഞ്ഞു അമേരിക്കയില്‍ ഇന്‍ഫോസിസ് കമ്പനി തുടങ്ങി

അമേരിക്ക എന്തു നിയന്ത്റണം കൊണ്ടുവന്നാലും അവിടെ രാത്റി ആകുമ്പോള്‍ ഇവിടെ പകല്‍ ആകുന്നു എന്ന ജ്യോഗ്റാഫിക്കല് പ്റതിഭാസം ഒന്നുകൊണ്ട് മാത്റം ഇന്ത്യക്കു വറ്ക്കു കിട്ടിക്കൊണ്ടിരിക്കും

ഇന്ത്യന്‍ വിദ്യാറ്‍ഥികളെ പറ്റിയും ഒബാമക്കു ഭയങ്കര പേടീ ആണു, നമ്മള് ഇത്റ പഠിച്ചു മിടുക്കന്‍മാറ്‍ ആകരുതെന്നാണു അമേരിക്കക്ക്, അതുതന്നെ അല്ലേ സീ പീ എമിനും , ആരും പഠിച്ചു മിടുക്കറ് ആകരുത്, അതിനല്ലേ ഡീ പീ ഈ പി?

ഒബാമക്കു ഇന്ത്യാക്കറ് അമേരിക്കന്‍ കമ്പനിയുടെ സീ ഈ ഓ മാറ് ആകുമോ എന്നു പേടീ, സീ പീ എമ്മിനു കൊടിപിടിക്കാന്‍ ആളില്ലതാകുമോ എന്ന പേടി, അത്റയെ ഉള്ളു വ്യത്യാസം

പീ രാജീവിനെപ്പോലെ യുവ നേതാക്കളില്‍ നിന്നും ഇങ്ങിനെ വളിപ്പുകള്‍ അല്ല പ്റതീക്ഷിക്കുന്നത്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23502778827434836082010-11-04T15:04:45.191+05:302010-11-04T15:04:45.191+05:30അമേരിക്കയില്‍ രണ്ടു കക്ഷികള്‍ ആണൂള്ളത് താരതമ്യേന ...അമേരിക്കയില്‍ രണ്ടു കക്ഷികള്‍ ആണൂള്ളത് താരതമ്യേന കൂടുതല്‍ മൂരാച്ചികളായ റിപ്പബ്ളിക്കന്‍സും ലിബറല്‍ ആണെന്നു പറയാവുന്ന ഡെമോക്രാറ്റ്സും

ഒബാമക്കിനി രണ്ടൂ വര്‍ഷം കൂടിയേ ഉള്ളു, റിപ്പബ്ളീക്കന് കക്ഷി തിരികെ വരാനാണു ചാന്‍സെന്നു ഇടക്കാല തെരഞ്ഞെടൂപ്പുകള് സൂചിപ്പിക്കുന്നു, വലിയ പ്രതീക്ഷയോടെ അധികാരത്തിലേറി ഒന്നും ചെയ്യാന്‍ കഴിയാതെ പോവുന്ന അമേരിക്കയിലെ ഒരു അച്യുതാന്ദന്ദനായി മാറും ഒബാമയും.

അമേരിക്ക ആരു ഭരിച്ചാലും അതിണ്റ്റെ നയങ്ങള്‍ വലുതായി ഒന്നും മാറില്ല

റഷ്യ പൊളിഞ്ഞു പാളീസായതിനാല്‍ അമേരിക്ക സൂപ്പര്‍ പവര്‍ ആയി തുടരും, ഇറാക്കില്‍ അധിനിവേശം നടത്തിയതിനെ തുടറ്ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച ആണു ഇന്നു അമേരിക്കക്കാര്‍ അനുഭവിക്കുന്നത്, ഇനി ഒരു താച്ചറിസം കൊണ്ടല്ലാതെ അമേരിക്ക ഉയറ്ന്നു വരാന്‍ പോകുന്നില്ല അതിനു കഴിവുള്ള നേതാക്കളും ഇല്ല, ക്ളീണ്റ്റണ് തന്നെ പ്രസിഡണ്റ്റായിരുന്നെങ്കില് ഒബാമയെക്കള് മികച്ച ഭരണകര്‍ത്താവ് ആകുമായിരുന്നു പക്ഷെ അവിടെ ഭരണഘടന അതിനു അനൌവദിക്കുന്നില്ല

ഈ എം എസ് മാറി പിണറായി വന്നപ്പോള്‍ സീ പീ എം മാറിയോ?

ഈ എം എസിണ്റ്റെ അതേ അടവു നയങ്ങള്‍, നായന്മാരെ പ്രീണീപ്പിക്കാന്‍ കുമാരനാശാനു പട്ടും വളയും കൊടുത്തതിനെ കളിയാക്കല്‍ ചെയ്ത ഈ എം എസ് നയം തന്നെ അല്ലേ,

ക്രിസ്ത്യാനികളെ വെറുതെ ഇരുന്നയിടത്ത് ചുണ്ണാമ്പ് ഇട്ടു കുത്തി പിണറായി ഇപ്പോഴത്തെ തിരിച്ചടി ഏറ്റു വാങ്ങിയത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-65434001146242815122010-11-04T08:57:08.868+05:302010-11-04T08:57:08.868+05:30ഇന്ത്യന്‍ സന്ദര്‍ശനസമയത്ത് രണ്ടു പ്രധാനപ്രശ്നങ്ങള...ഇന്ത്യന്‍ സന്ദര്‍ശനസമയത്ത് രണ്ടു പ്രധാനപ്രശ്നങ്ങള്‍ക്ക് ഒബാമ മറുപടി പറയണം. അതില്‍ പ്രധാനം ഭോപാല്‍ കൂട്ടക്കൊലയിലെ പ്രധാനപ്രതി വാറന്‍ ആന്‍ഡേഴ്സനെ വിചാരണയ്ക്കായി വിട്ടുനല്‍കേണ്ട പ്രശ്നമാണ്. മെക്സിക്കന്‍ കടലിടുക്കിലുണ്ടായ എണ്ണചോര്‍ച്ചയുടെ കാര്യത്തില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്കെതിരെ ശക്തമായ നിലപാട് ഒരു പരിധിവരെ സ്വീകരിച്ച ഒബാമയ്ക്ക് ഇന്ത്യന്‍ ജനതയോട് ഇക്കാര്യത്തില്‍ സമാധാനം പറയാന്‍ ബാധ്യതയുണ്ട്. രണ്ടാമതായി ഡേവിഡ് ഹെഡ്ലിയെ വിട്ടുനല്‍കേണ്ട വിഷയമാണ്. മുംബൈ ഭികരാക്രമണക്കേസിലെ പ്രധാന സൂത്രധാരനായ ഹെഡ്ലി നേരത്തെ ഇരട്ട ഏജന്റായിരുന്നു. സിഐഎയുടെയും അല്‍ഖായ്ദയുടെയും ഏജന്റായി ഒരേ സമയം പ്രവര്‍ത്തിച്ച ഹെഡ്ലിയെ വിട്ടുനല്‍കാന്‍ മടിക്കുന്നതിലൂടെ ഏന്തോ മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നെന്ന് വ്യക്തം. അമേരിക്കയ്ക്ക് ലഭിച്ച വിവരങ്ങള്‍ നല്കാന് മടികാണിക്കുന്നെന്നും നല്കിയ വിവരങ്ങള്‍തന്നെ അവ്യക്തമാണെന്നും ആഭ്യന്തരമന്ത്രി ചിദംബരംതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ പ്രശ്നം ഒബാമയുടെ മുമ്പില്‍ ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

മറ്റൊരു പ്രധാനപ്രശ്നം ഐടിമേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്ന മൂലധന ഒഴുക്കിനെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചും പ്രസംഗിക്കുന്ന അമേരിക്ക തങ്ങള്‍ക്ക് കോട്ടമുണ്ടാക്കുന്ന മേഖലകളില്‍ അതിനെല്ലാമെതിരാണ്. ഐടിയിലെ പുറം തൊഴിലിനെതിരെ ശക്തമായ നിലപാടാണ് ഒബാമ സ്വീകരിച്ചിട്ടുള്ളത്. പല സന്ദര്‍ഭങ്ങളിലും ബംഗളൂരിനെ പേരെടുത്തു പറയുകയും ചെയ്തു. സമീപ കാലത്ത് ഏര്‍പ്പെടുത്തിയ പുതിയ വിസ് ചട്ടങ്ങള്‍ വഴി ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്ക് 20 കോടി ഡോളറാണ് പ്രതിവര്‍ഷം അധികമായി നല്‍കേണ്ടി വരുന്നത്. അമേരിക്ക ആവശ്യപ്പെടുന്ന മേഖലകളെല്ലാം തുറന്നിട്ടുകൊടുക്കുന്നവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ ബാധ്യതയുണ്ട്.

ഒബാമ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നയങ്ങള്‍ തന്നെയാണ്. വാക്കുകളല്ല, പ്രവൃത്തിയാണ് വ്യക്തിയെ അളക്കുന്നതിന്റെ അളവുകോല്‍. അതുകൊണ്ട് സന്ദര്‍ശന സമയത്തിലെ പ്രതിഷേധം ഈ നയങ്ങള്‍ തുറന്നുകാണിക്കുന്നതിന് സഹായകരമാണ്. അതോടൊപ്പം, കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടിയായി ഇതു മാറും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com