tag:blogger.com,1999:blog-2128859103258265367.post1415440526036429209..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എമര്‍ജിങ് മറ്റൊരു "ജിം"വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-71099445596102492832012-09-08T23:08:01.680+05:302012-09-08T23:08:01.680+05:30എമര്‍ജിങ് കേരള പദ്ധതികള്‍ ഉല്‍പ്പാദന കേന്ദ്രീകൃത വ...എമര്‍ജിങ് കേരള പദ്ധതികള്‍ ഉല്‍പ്പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുംവിധം മാറ്റംവരുത്തണം. സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള പരിപാടി ഇതിനകംതന്നെ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, പദ്ധതികളുടെ വിശദാംശങ്ങള്‍ പൂര്‍ണമായും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. എമര്‍ജിങ് കേരള വെബ്സൈറ്റില്‍ ലഭ്യമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, കേരളത്തിന്റെ പൊതുവികസനത്തിന് വിനാശകരമാണ് പല പദ്ധതികളും. ഉയര്‍ന്ന സാമൂഹ്യസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അതനുസരിച്ച് ഉല്‍പ്പാദനമേഖലകള്‍ ശക്തിപ്പെട്ടിട്ടില്ല എന്നതാണ് കേരളം നേരിടുന്ന വികസനപ്രശ്നം. ഈ വികസന പ്രതിസന്ധി നേരിടുന്നതിന് കൃഷി, അടിസ്ഥാന വ്യവസായങ്ങള്‍, ചെറുകിട വന്‍കിട നിര്‍മാണ വ്യവസായങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയടക്കമുള്ള ആധുനിക ഉല്‍പ്പാദനമേഖലകള്‍ എന്നിങ്ങനെ കേരളത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും നിക്ഷേപം ഉറപ്പുവരുത്താനും കഴിയണം. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങളും സൃഷ്ടിക്കണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com