tag:blogger.com,1999:blog-2128859103258265367.post1476850696731485899..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗോധ്ര: കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-14358307050609748792011-03-04T09:01:25.776+05:302011-03-04T09:01:25.776+05:30ഗോധ്രയില്‍വെച്ച് സബര്‍മതി എക്സ്പ്രസിന്റെ എസ് ആറാം...ഗോധ്രയില്‍വെച്ച് സബര്‍മതി എക്സ്പ്രസിന്റെ എസ് ആറാം നമ്പര്‍ കോച്ചിലുണ്ടായ തീപിടുത്തത്തിന്റെ പേരില്‍ 31 പേരെ ശിക്ഷിച്ചത് വിശ്വസനീയമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.<br /><br />സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ കുറ്റപത്രം അവിശ്വസനീയവും ചോദ്യം ചെയ്യപ്പെടാവുന്നതുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു. ആ കുറ്റപത്രത്തില്‍ ആദ്യ ഗൂഢാലോചനക്കാരായി പറയുന്നവരുടെ എണ്ണം അമ്പതില്‍ കൂടുതലില്ല. അപ്പോള്‍ ഇത്രയധികം പേരെ ഐ പി സിയുടെ 120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന നടത്തിയതിന് എങ്ങനെയാണ് ശിക്ഷിക്കുക? കുറ്റപത്രത്തില്‍ പരാമര്‍ശിച്ച അഞ്ചു മുഖ്യ ഗൂഢാലോചനക്കാരുടെ നേതാവ് മൗലവി ഉമ്മര്‍ജിയാണ്. മൗലവി ഉമ്മര്‍ജിയെ കോടതി വെറുതെവിടുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് എങ്ങനെയാണ് ജഡ്ജിക്ക് കഴിഞ്ഞത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com