tag:blogger.com,1999:blog-2128859103258265367.post1498101609043264457..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അരക്ഷിതമാകുന്ന രാജ്യം; നിഷ്ക്രിയ ഭരണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-80281379336446545602011-07-15T08:37:35.981+05:302011-07-15T08:37:35.981+05:30ഭീകരാക്രമണത്തിന്റെ പഴുതുകള്‍ അടയ്ക്കുന്നതില്‍ അധിക...ഭീകരാക്രമണത്തിന്റെ പഴുതുകള്‍ അടയ്ക്കുന്നതില്‍ അധികാരികള്‍ക്കുണ്ടായ ഗുരുതരമായ പിഴവുകളിലേക്കാണ് രാജ്യത്തെ ഞെട്ടിച്ച മുംബൈയിലെ സ്ഫോടനപരമ്പര വിരല്‍ചൂണ്ടുന്നത്. കോടികള്‍ ചെലവഴിച്ച് സകലവിധ അത്യന്താധുനിക സംവിധാനങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ- സുരക്ഷാ ഏജന്‍സികള്‍ക്ക്, സ്ഫോടനം നടക്കാനുള്ള സാധ്യതയെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പരസ്യ കുറ്റസമ്മതംതന്നെ നിരുത്തരവാദപരമായ സുരക്ഷാപിഴവുകളുടെ സാക്ഷ്യപത്രമാണ്. രാജ്യത്തിന്റെ നശിപ്പിക്കപ്പെടുന്ന അമൂല്യസമ്പത്ത്, ചിതറിത്തെറിക്കുന്ന മനുഷ്യജീവന് , ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും തകര്‍ന്നടിയുന്ന ശേഷിപ്പുകള്‍ - മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളെയൊക്കെ നാളുകളായി നടുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണിവ. ഇതൊക്കെ ആവര്ത്തിച്ചാവര്ത്തിച്ചുണ്ടാകുമ്പോള്മാത്രം ഉണര്‍ന്നെണീക്കുകയും വീണ്ടും ആലസ്യത്തിന്റെ പതിവുശൈലിയിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന ലാഘവത്വം നിറഞ്ഞ സമീപനമാണ്, വിട്ടൊഴിയാത്ത സ്ഫോടനങ്ങളിലും ഭീകരാക്രമണങ്ങളിലും കൂടെക്കൂടെ ഞെട്ടിത്തരിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com