tag:blogger.com,1999:blog-2128859103258265367.post1662834479249231009..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉത്തര്‍പ്രദേശില്‍ ആരോഗ്യമേഖലയില്‍ 8500 കോടി രൂപയുടെ അഴിമതിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-91201197966080645172011-10-19T21:51:13.276+05:302011-10-19T21:51:13.276+05:30അഴിമതി നമുക്ക് സുപരിചിതമായ ഒരു വാക്കായി മാറി. ഉത്ത...അഴിമതി നമുക്ക് സുപരിചിതമായ ഒരു വാക്കായി മാറി. ഉത്തര്‍പ്രദേശില്‍ നടന്ന ഈ അഴിമതിക്കഥ വായിച്ചാല്‍ ഇങ്ങനെയും പണം തട്ടാമെന്ന് നമുക്ക് ബോധ്യപ്പെടും.<br />നാലുവര്‍ഷം മുമ്പാണ് സുഭദ്ര ചറാസിയ എന്ന സ്ത്രീയുടെ വലത് കണ്ണിന് തിമിരം ബാധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങുകയാണ്. 75 കാരിയായ ഈ സ്ത്രീക്ക് ഉടനെ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടും. അവര്‍ക്ക് രണ്ട് ആണ്മക്കള്. രണ്ടുപേരും വിവാഹിതര്‍. ലഖ്നൗവില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ഗ്രാമത്തിലാണ് താമസം. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പരിമിതിയോടെ ഉപജീവനത്തിന് മാത്രമേ തികയൂ. തിമിരത്തിന് ഓപ്പറേഷന് നടത്താന്‍ പണമില്ല. ഏകദേശം 15000 രൂപ വേണ്ടിവരും. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ സ്ത്രീയുടെ ഓപ്പറേഷന് നടന്നുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം ആ ഗ്രാമത്തിലെ 60 വയസ് കഴിഞ്ഞ എല്ലാവരുടെയും കണ്ണ് ഓപ്പറേഷന് നടന്നു കഴിഞ്ഞു. പാവപ്പെട്ട ഗ്രാമീണര്‍ക്ക് കാഴ്ചശക്തി നല്‍കാനുള്ള പൊതുപണം സ്വകാര്യ ഏജന്‍സികളും ആശുപത്രികളും ഡോക്ടര്‍മാരും കീശയിലാക്കി. പദ്ധതി വളരെ എളുപ്പം. വോട്ടര്‍പട്ടികയില്‍ നിന്നും 60 വയസ് തികഞ്ഞവരുടെ പേരും വിലാസവും രോഗികളുടെ രജിസ്റ്ററില്‍ ചേര്‍ത്ത് ഓപ്പറേഷന് നടത്തിയതായി രേഖയുണ്ടാക്കി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എന്‍ ആര് എച്ച് എം) കീഴിലുള്ള ഈ പദ്ധതിയുടെ ബില്ലുകള്‍ മാറിയത് അനായാസം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com