tag:blogger.com,1999:blog-2128859103258265367.post1723340713396600846..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരാണ് മരുന്നിനു വില കൂട്ടിയത്?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-60255464895682262222011-11-28T20:50:32.608+05:302011-11-28T20:50:32.608+05:30നിത്യോപയോഗ സാധനങ്ങളോടൊപ്പം ജീവന്‍രക്ഷാ മരുന്നുകളു...നിത്യോപയോഗ സാധനങ്ങളോടൊപ്പം ജീവന്‍രക്ഷാ മരുന്നുകളുടേയും വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ ഔഷധവില ഏറ്റവും കുറവായ രാജ്യമായിരുന്നു നമ്മുടേത്. 1972 മുതല്‍ നടപ്പിലാക്കിയ വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേറ്റന്റ് നിയമവും 1977 ലെ ജനതാ ഗവണ്മെന്റിന്റെ കാലത്ത് നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ നിയമവും മൂലമാണ് ഇന്ത്യയില്‍ ഔഷധവില ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. മാത്രമല്ല ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും മാര്‍ക്കറ്റിങ് രീതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുമൂലവും ഇന്ത്യന്‍ പൊതു-സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം പിന്തുടര്‍ന്നതുമൂലവും ബ്രസ്സീലിനോടൊപ്പം ഏതാണ്ടെല്ലാ അവശ്യമരുന്നുകളും ഉല്പാദിപ്പിക്കാനുള്ള ആഭ്യന്തര സാങ്കേതിക ശേഷി കൈവരിക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com