tag:blogger.com,1999:blog-2128859103258265367.post1817341452655180870..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാജാവ് നഗ്നനായിരുന്നുപോലും..!വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-84763720693160857322009-04-28T17:18:00.000+05:302009-04-28T17:18:00.000+05:30It is time for a change in India too. Let's hope f...It is time for a change in India too. Let's hope for a sensible government to come up after the elections.Raghuhttps://www.blogger.com/profile/17351174769958361470noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-75219976203399425732009-04-27T22:34:00.000+05:302009-04-27T22:34:00.000+05:30ധനമൂലധന ഉടമകളും അവരുടെ രക്ഷാധികാരികളും ചേര്‍ന്ന് സ...ധനമൂലധന ഉടമകളും അവരുടെ രക്ഷാധികാരികളും ചേര്‍ന്ന് സൃഷ്ടിച്ച 'പുത്തന്‍ ഉപകരണങ്ങള്‍' പലതും ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടുമ്പോള്, തീര്‍ച്ചയായും ഇവിടെ മരിച്ചുവീഴുന്നത് മാര്‍ക്സിസമോ, സോഷ്യലിസമോ അല്ല.. മരണമില്ലന്ന് കൊട്ടിപ്പാടികടന്നുവന്ന നിയോലിബറലിസമാണ്. കമ്മ്യൂണിസത്തില്‍ 'ഭരണകൂടങ്ങള്‍' കൊഴിഞ്ഞുപോകുമെന്ന് മാർൿസ് പറഞ്ഞിട്ടുണ്ട്. മാർൿസിനെ കളിയാക്കിക്കൊണ്ട് 20-ാം നൂറ്റാണ്ടില്‍ തന്നെ ഞങ്ങളത് നടപ്പാക്കികാണിച്ചുതരുമെന്നായിരുന്നു മുതലാളിത്തത്തിന്റെ 'പ്രവാചകന്മാര്' (1980കളില്‍) പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 30-ാം വയസ്സില്‍തന്നെ കൊഴിഞ്ഞുപോയത് നിയോലിബറലിസം എന്നറിയപ്പെട്ട സ്വതന്ത്ര വിപണിവ്യവസ്ഥ തന്നെയാണന്നത് കൌതുകകരമായ സത്യമായി അവശേഷിക്കുന്നു. രാജാവ് സമ്പൂര്‍ണ്ണ നഗ്നനാണെന്ന് സാരം...

ഈ രാജാവിന്റെ നഗ്നത ഒന്നര നൂറ്റാണ്ട് മുമ്പ് തന്നെ കാറല്‍മാര്‍ക്സ് പ്രവചിച്ചതാണ്. കമ്പോള സുനാമിയില്‍ നിയോലിബറലിസം ഒലിച്ചുപോകുമ്പോള്‍ അവശേഷിക്കുന്നത് മാർൿസിസമാണ്. കാലത്തെ കൈപിടിച്ച് നടത്താനും മാറ്റിതീര്‍ക്കുവാനുമുള്ള സമരായുധമായി മാർൿസിസം ലോകത്തിന് തിരിച്ചുകിട്ടിയിരിക്കുന്നു. ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവരുടെ അന്ത്യം തീര്‍ച്ചയായും ആഘോഷിക്കേണ്ടതുതന്നെ!

മാനവിക മൂല്യങ്ങള്‍, ശാസ്ത്രീയമായി വിളക്കിച്ചേര്‍ത്ത ഒരു ദര്‍ശനത്തെ ചൂഷണവും ലാഭവും ചൂതാട്ടവും കൊണ്ട് കീഴ്പ്പെടുത്താമെന്ന് കരുതിയ മുതലാളിത്തത്തിന്റെ ദയനീയപരാജയത്തിന്റെ വിളംബരമാണ് 'ആഗോള ധനകാര്യമന്ത്രി' യില്‍ നിന്ന് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ചിതറിവീണിരിക്കുന്നത്...

കമ്പോളപ്പെരുമയില്‍ മാർൿസിസത്തെ സംശയിച്ചവര്‍ വേറെയുമുണ്ട്. അവര്‍ വര്‍ഗ്ഗരാഷ്ട്രീയത്തെ 'സ്വത്വരാഷ്ട്രീയ' മാക്കി തിരുത്തിയെഴുതിയവരാണ്. മാര്‍ക്സിസത്തേ 'നവമാര്‍ക്സിസമാക്കി മാനിഫെസ്റ്റോകള്‍ വരെ രചിച്ചവരുമുണ്ട് അക്കൂട്ടത്തില്‍. സമത്വാധിഷ്ഠിത സാമൂഹികപുരോഗതിക്ക് 'സ്വകാര്യമൂലധനനിക്ഷേപ'മെന്ന് പേരുനല്‍കിയവരും ആഗോളവല്ക്കരണത്തെ ഉപയോഗിച്ച് വിപ്ലവം നടത്തുമെന്നുപറഞ്ഞുനടന്നവരുമൊക്കെ അടങ്ങുന്ന, നിയോലിബറലിസത്തിന്റെ പ്രഭാപൂരത്തില്‍ സ്വന്തം കാഴ്ച നഷ്ടപ്പെട്ട ഈ ലിബറല്‍ ഇടതുപക്ഷക്കാരുടെ കണ്ണുകള്‍കൂടി, സാമ്പത്തിക സുനാമിയും മഹാമാന്ദ്യവും കൊണ്ട് തുറന്നു കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. എങ്കില്‍ മുതലാളിത്തത്തിന്റെ അവസാനത്തിന്റെ ആരംഭം വിളംബരം ചെയ്യുന്ന പുതിയ വര്‍ഗ്ഗസമരങ്ങള്‍ ജ്വലിച്ചുയരുകയും, ലോകം വളരെവേഗം സോഷ്യലിസത്തിലേക്ക് നടന്നുകയറുകയും ചെയ്യും..വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com