tag:blogger.com,1999:blog-2128859103258265367.post1955847171904116356..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വേറൊരു മതത്തെപ്പറ്റിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-88482042500578806372011-11-27T14:02:55.453+05:302011-11-27T14:02:55.453+05:30കുറച്ചുനാള്‍ മുമ്പ് റാഞ്ചിയില്‍ നിന്നുവന്ന ഒരു വാര...കുറച്ചുനാള്‍ മുമ്പ് റാഞ്ചിയില്‍ നിന്നുവന്ന ഒരു വാര്‍ത്ത ശരിക്കും നടുക്കി. അതുപോലെ ദാരുണവും ഭയങ്കരവുമായ ഒരു കൊലപാതകത്തിന്റെ കഥ അടുത്തൊന്നും നാം കേട്ടിട്ടില്ല. ഒറ്റയ്ക്കു പാര്‍ക്കുന്ന ഒരു സിസ്റ്ററെ വിളിച്ചുണര്‍ത്തി അക്രമികള്‍ തല്ലിക്കൊല്ലാറാക്കി വെടിവച്ചു വധം പൂര്‍ത്തിയാക്കി. വധഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍. പൊലീസിനെയും കാക്കനാട്ടുള്ള സഹോദരനെയും മറ്റും അടുത്തിടെ അറിയിക്കുകയും ചെയ്തു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് എന്ന കോണ്‍ഗ്രഗേഷനില്‍പെട്ടവരാണ് ഇവര്‍. ഇപ്പോഴാണ് സ്ഥലത്തെ കത്തോലിക്കാപള്ളി വക്താവ് വായ തുറന്നത്. കേരളത്തിലെ കത്തോലിക്കാ ബിഷപ്സ് കൗണ്‍സില്‍ സന്യാസിനിയുടെ കൊലപാതകത്തില്‍ 'അഗാധമായ ദുഃഖം' പ്രകടിപ്പിച്ചു. ആരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയുന്ന പതിവുവാചകങ്ങള്‍. പത്രം വായിക്കുന്ന നമുക്ക് അവരെ സഭ ഒറ്റയ്ക്ക് അനാഥയായിട്ടല്ലേ വിട്ടതെന്ന സംശയം തോന്നാതിരിക്കില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com