tag:blogger.com,1999:blog-2128859103258265367.post2014258453615795749..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സച്ചിദാനന്ദന്റെ സകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-46523814998194696692010-11-18T20:55:06.159+05:302010-11-18T20:55:06.159+05:30സച്ചിദാനന്ദന് എന്ന കവി ഒരുപക്ഷേ മലയാളവിമര്ശനസാഹി...സച്ചിദാനന്ദന് എന്ന കവി ഒരുപക്ഷേ മലയാളവിമര്ശനസാഹിത്യത്തിന് എളുപ്പം പിടികൊടുക്കാതെ സഹസ്രരൂപാവവതാരങ്ങള്ക്കുള്ളില് ഒളിത്താവളം സൃഷ്ടിക്കുന്ന ഒറ്റയാനാണെന്ന്, സൂക്ഷ്മമായി പരിശോധിച്ചാല്‍ കണ്ടെത്താനാകും. അഭിജാത സൌന്ദര്യദര്ശനമുള്ള ത്രികാലദര്ശനത്തിന്റെ കവി എന്ന് കെ.പി. അപ്പന് വ്യത്യസ്തമായി തിരിച്ചറിഞ്ഞപ്പോള്‍ മലയാള കവിതയിലെ ആധുനികതയെ തേടിപ്പോയ എന്‍. അജയകുമാര്‍, സച്ചിദാനന്ദന് കവിതകളില്‍ ആധുനിക ഇന്ത്യന്‍ അവസ്ഥയുടെ രാഷ്ട്രീയമായ നിരീക്ഷണമാണ് ദര്‍ശിച്ചത്. ഏകമുഖമായ ഒരു വിപ്ളവസങ്കല്പത്തിലേക്ക്, അര്‍ഥത്തിലേക്ക് വലിച്ചുനീട്ടാവുന്നവയാണ് മിക്കവാറും അവയെല്ലാം എന്ന് ഉറപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഓരോ കാലഘട്ടത്തിലേയും സാമൂഹിക സാഹചര്യങ്ങള്‍ മാറിമാറി വരുന്ന നിലപാടുകളില്‍നിന്ന് വിശകലനം ചെയ്യുന്ന കവിതകളാണ് മിക്കവാറുമെല്ലാമെന്നും അതേ പ്രബന്ധത്തില്‍ പരാമര്‍ശിക്കുന്നു. സച്ചിദാനന്റെ നിലപാടുകളെപ്പറ്റി സന്ദേഹികളാകുന്ന വിമര്‍ശകരാണ് മലയാളത്തില്‍ ഏറിയ പങ്കുള്ളത്. സമൂഹത്തിലെ അടിക്കാടുകള്‍ വിമോചനത്തിലേക്ക് ഉണരുമെന്ന് ആത്യന്തികമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഈ കവി ആ വിമോചനപ്രക്രിയയുടെ ഹിംസാത്മകതയ്ക്ക് അടിവരയിടുന്നു എന്നുകൂടി അജയകുമാര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com