tag:blogger.com,1999:blog-2128859103258265367.post2085412589316671777..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗോത്രകഥയിലെ നാട്ടുമൂപ്പന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-55336258272783679462010-06-03T18:27:43.834+05:302010-06-03T18:27:43.834+05:30maha sahithyakaranu adharanjalikal.....maha sahithyakaranu adharanjalikal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78371238353374152762010-06-03T00:49:42.549+05:302010-06-03T00:49:42.549+05:30വായിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ കോവിലന് എന്നെവല...വായിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ കോവിലന് എന്നെവല്ലാതെ അമ്പരപ്പിച്ചിരുന്നു. ആധുനികരുടെ കാലമായിരുന്നല്ലോ അത്. അവര്‍ക്കും വേറിട്ടൊരു ഭാഷ ഉണ്ടായിരുന്നു. പക്ഷേ, ആ വേറിടലല്ല, ഈ വേറിടലെന്ന് വേഗം മനസ്സിലായി. ഇത് എല്ലില്‍ തൊടുന്നതിന്റെ വ്യത്യാസമാണ്. മണ്ണില്‍നിന്ന് ഉരുവംകൊണ്ട ഭാഷയാണ്. ഏറെക്കാലമായി മലയാളി വായനസമൂഹം താലോലിച്ചുകൊണ്ടു നടന്നിരുന്ന അഭിരുചികളെ അദ്ദേഹം തകിടം മറിച്ചു. പക്ഷേ, സാധാരണ മനുഷ്യന് ആ സാഹിത്യം ആവശ്യമുണ്ടായിരുന്നു. വിശപ്പിന്റെ എഴുത്തായിരുന്നു അത്. കഞ്ഞിവെള്ളത്തില്‍ വഴുതിക്കളിക്കുന്ന വറ്റുകളെ തെരഞ്ഞുപിടിക്കാന് പ്ളാവിലകൊണ്ട് നടത്തുന്ന യുദ്ധങ്ങളായിരുന്നു ഈ പട്ടാളക്കാരന് എഴുത്ത്. ഓരോ കഥയെഴുതുമ്പോഴും അത് നിലവിലുള്ള കഥനരീതികളില്‍നിന്ന് വേറിട്ടതാകണമെന്ന് കോവിലന് ആഗ്രഹിച്ചു. അതുകൊണ്ട് പന്നിപ്രസവം ഉണ്ടായില്ല. ആദ്യവായനയില്‍ ദുഷ്കരമെന്ന് പല വായനക്കാരും പരാതിപ്പെട്ടു. കോവിലന് തെല്ലും കുലുങ്ങിയില്ല. മാധ്യമശ്രദ്ധയും നിരൂപകപരിലാളനയും ബഹുമതികളും ലഭിക്കാത്തതില്‍ പരാതിപ്പെട്ടില്ല. അതിനെക്കുറിച്ചൊന്നും ഈ നാട്ടുകര്‍ഷകന്‍ ആലോചിച്ചിട്ടേ ഇല്ല. രണ്ടാം വായനയില്‍, സമകാലം പിന്നിട്ടുള്ള വായനയിലാണ് കോവിലന് വായനക്കാരന്റെ ആത്മാവില്‍ അലിയുന്നത്. ദശകങ്ങള്‍ക്കു മുമ്പെഴുതിയ തോറ്റങ്ങളും എ മൈനസ് ബിയും ഏഴാമെടങ്ങളും ഇന്നും കേരളീയന്റെ സാഹിത്യചര്‍ച്ചയില്‍ നവശോഭയോടെ തെളിഞ്ഞുനില്ക്കുന്നു.<br /><br />അശോകന് ചരുവില്‍, എം.മുകുന്ദന്, പി ബിജു എന്നിവര്‍ കോവിലനെ അനുസ്മരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com