tag:blogger.com,1999:blog-2128859103258265367.post2096848777392469622..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വീരന്റെ ദുഃഖവും മാണിയുടെ പുഞ്ചിരിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-8635097872256591452010-11-17T10:11:45.745+05:302010-11-17T10:11:45.745+05:30മലപ്പുറത്തുനിന്ന് ആരംഭിച്ച് മധ്യകേരളത്തിലെ അഞ്ചു ജ...മലപ്പുറത്തുനിന്ന് ആരംഭിച്ച് മധ്യകേരളത്തിലെ അഞ്ചു ജില്ലയിലേക്ക് പടര്‍ന്ന യുഡിഎഫിന്റെ വിജയം കേരളത്തിന്റെ വടക്കും തെക്കും സാധിക്കാതെ പോയതെന്തുകൊണ്ടെന്ന് രാഷ്ട്രീയ കേരളം ചിന്തിക്കുന്നുണ്ട്. അധികാരത്തിലേക്കുള്ള യുഡിഎഫിന്റെ ഇടനാഴിയാണ് മലപ്പുറംമുതല്‍ പത്തനംതിട്ടവരെ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് ഒരു യുഡിഎഫ് നേതാവ് ചാനല്‍ ചര്‍ച്ചയില്‍ ഊറ്റം കൊണ്ടത്. രാഷ്ട്രീയ സമവാക്യങ്ങളല്ല, വര്‍ഗീയ ചേരുവകളാണ് അത്തരമൊരു ഇടനാഴിയുടെ അടിത്തറ. നിലയ്ക്കല്‍ പ്രക്ഷോഭവും ചാലക്കമ്പോളം കത്തിയമര്‍ന്നതുമെല്ലാം ഈ കേരളത്തില്‍ തന്നെയാണ് നടന്നത്.<br /><br />രാഷ്ട്രീയ കേരളത്തെ, മതാധിഷ്ഠിത കേരളമാക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിന്റെ താല്ക്കാലികവിജയം കണ്ടാണ് മാണിയും മറ്റും ചിരിക്കുന്നത്. അത്തരമൊരു രാഷ്ട്രീയത്തിന്റെ പങ്കുപറ്റി എന്തെങ്കിലും നേടാന്‍ യുഡിഎഫിലെ ഘടകകക്ഷികളായ മതനിരപേക്ഷ പാര്‍ടികള്‍ക്കാവില്ല എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. വര്‍ഗീയതയുടെ വികാരങ്ങളാല്‍ ചാലിച്ചെടുത്ത് എഴുതപ്പെടുന്ന രാഷ്ട്രീയത്തിന് അല്‍പ്പായുസ്സാണെങ്കിലും അതിന് നാം നല്കേണ്ടിവരുന്ന വില വലുതാണെന്ന് മാണിയും ലീഗും ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികളും തിരിച്ചറിയണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com