tag:blogger.com,1999:blog-2128859103258265367.post2112280469251016563..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന ഒറ്റനക്ഷത്രംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-14022305739349223462010-11-22T07:56:10.023+05:302010-11-22T07:56:10.023+05:30ചരിത്രം അതിന്റെ അനിവാര്യതകളെ ചില സന്ദര്‍ഭങ്ങളില്‍ ...ചരിത്രം അതിന്റെ അനിവാര്യതകളെ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ബോധ്യമാക്കിത്തരും. അതുകണ്ട് അത്ഭുതപ്പെടുന്നവരാവും നമ്മള്. സഹനത്തിന്റെയും പോരാട്ടത്തിന്റെയും അഗ്നി കടഞ്ഞ വര്‍ഷങ്ങളിലൂടെ സഞ്ചരിക്കുകയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ പറന്നുയരുകയും ചെയ്ത ഓങ്സാന്‍ സൂചി പുതിയ ഒരു അധ്യായമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്. തടവറകള്‍കൊണ്ടോ, ഇരുമ്പഴികള്‍കൊണ്ടോ തിളച്ചുമറിയുന്ന മനസ്സിനെയും അതിന്റെ ആയലുകളെയും തമസ്ക്കരിക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പീഡനത്തിന്റെ എല്ലാ രസതന്ത്രങ്ങളെയും ഉല്ലംഖിച്ച് അജ്ഞാതമായ വിതാനങ്ങളിലൂടെ പറക്കാന്‍ സ്വതന്ത്ര ചിന്തകള്‍ക്ക് കഴിയുമെന്നും. ഇവിടെ നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന നിരവധി തീച്ചിത്രങ്ങളുണ്ട്. ചുരുളഴിഞ്ഞു വരുമ്പോള്‍ ആ ചിത്രങ്ങളോരോന്നും പറയുന്ന അവിസ്മരണീയമായ ചരിത്രമുണ്ട്. മര്‍ദ്ദക ഭരണകൂടങ്ങളുടെ ചാട്ടവാറിനും തോക്കിന് കുഴലിനും മുന്നില്‍ ഒട്ടും പതറാത്ത ഫീനിക്സ് പക്ഷിയുടേതുപോലുള്ള ജന്മങ്ങള് ചരിത്രസൃഷ്ടാക്കളായി മാറുന്ന കാഴ്ചയും നിരവധി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com