tag:blogger.com,1999:blog-2128859103258265367.post2143461524729021277..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നാടു വാഴുന്നത് അഴിമതി രാജാക്കന്മാര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-36802179376550289522010-05-15T00:45:02.582+05:302010-05-15T00:45:02.582+05:30സോണിയക്ക് കരുണാനിധി ബഹുമാന്യനായ കാരണവര്‍. പ്രധാനമന...സോണിയക്ക് കരുണാനിധി ബഹുമാന്യനായ കാരണവര്‍. പ്രധാനമന്ത്രിയാകട്ടെ സോണിയയുടെ വിനീതദാസന്. ഈ ആത്മബന്ധങ്ങള്‍ രാജ്യത്തിന് നഷ്ടമാക്കിയത് ഒരുലക്ഷം കോടി രൂപ. പത്ത് പ്രധാന സംസ്ഥാനങ്ങള്‍ക്ക് വാര്‍ഷികപദ്ധതി നടത്താനുള്ള തുക. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ന്യായീകരിക്കാന്‍ ടെലികോംമന്ത്രി എ രാജ പെടാപ്പാട് പെടുമ്പോള്‍ പ്രധാനമന്ത്രി അര്‍ഥഗര്‍ഭമായ മൌനംപാലിച്ചു. ഭരണം നിലനിര്‍ത്താന്‍ ഈ 'പെരിയ കുംഭകോണ'ത്തിന് സോണിയയും മന്‍മോഹന്‍സിങ്ങും കൂട്ടുനിന്നു. ഇന്ത്യയില്‍ മുമ്പുണ്ടായ അഴിമതികളില്‍നിന്ന് വ്യത്യസ്തമാണ് ടെലികോം സ്പെക്ട്രം തട്ടിപ്പ്. മുന്‍കൂട്ടി അറിയിച്ചിട്ടും അഴിമതി തടയാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചു. സ്പെക്ട്രം ലൈസന്‍സ് നല്കുന്നതില് നടപടിക്രമങ്ങള്‍ പാലിക്കണമെന്നും തുടര്‍നടപടി അറിയിക്കണമെന്നും പ്രധാനമന്ത്രി ടെലികോംമന്ത്രി എ രാജയോട് നിര്‍ദേശിച്ചു. 2ജി സ്പെക്ട്രം ഇടപാട് നടത്തരുതെന്ന് ആവശ്യപ്പെട്ട് 2008 ഫെബ്രുവരി 29ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നല്കി. ഇത്രയുമായപ്പോള്‍ സ്വാഭാവികമായും അഴിമതി തടയാമായിരുന്നു. എന്നാല്‍, കരുണാനിധിയും മകള്‍ കനിമൊഴിയും സോണിയാഗാന്ധിയെയും പ്രധാനമന്ത്രിയെയും കണ്ടതോടെ തടസ്സങ്ങള്‍ നീങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ സ്പെക്ട്രം ഇടപാട് നടന്നു. പ്രധാനമന്ത്രി നിശബ്ദനായി ഇതിന് സാക്ഷിയായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com