tag:blogger.com,1999:blog-2128859103258265367.post2247072700856386952..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പഠനം ഒരു ചൂരലും മാഷുമല്ല...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-15978360132686485292012-05-05T22:11:16.554+05:302012-05-05T22:11:16.554+05:30വിദ്യാഭ്യാസത്തെ സംബന്ധിച്ച നൂതനകാഴ്ചപ്പാടുകളുമായി ...വിദ്യാഭ്യാസത്തെ സംബന്ധിച്ച നൂതനകാഴ്ചപ്പാടുകളുമായി ബാലസംഘം വേനല്‍ത്തുമ്പികള്‍ ചിറകടിച്ചുപറന്നിറങ്ങുന്നു. "വേനലവധിക്കാലം ഉത്സവകാലം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ വേനല്ത്തുമ്പികളെത്തുന്നത്. എല്ലാ വില്ലേജുകളിലും കുട്ടികളുടെ കലാകായികമത്സരങ്ങളുള്പ്പെടെയുള്ള ബാലോത്സവങ്ങള്‍ ഒരുക്കുന്നു. ഈ ബാലോത്സവവേദികളിലേക്കാണ് തുമ്പികള്‍ പറന്നിറങ്ങുന്നത്. തുമ്പികള്‍ പരിപാടി അവതരിപ്പിച്ച് പറന്നുപോകും; ബാലോത്സവം തുടരും. ഹരി മുന്നൂകോട് രചിച്ച "പഠനമൊരു ചൂരലും മാഷുമല്ല" എന്ന ഗാനം നൃത്തശില്‍പ്പമായി രംഗാവിഷ്കാരം നേടുന്നു. "മണിയടിക്കുമ്പോള്‍ ഒടുങ്ങുകില്ല, ക്ലാസ് മുറിയില്‍ തളച്ചിട്ട വാക്കുമല്ല". പഠനം സംബന്ധിച്ച പരമ്പരാഗത ധാരണകളെ തള്ളിക്കളയുന്ന രംഗശില്‍പ്പം "പഠനം മനഃപാഠമല്ലെന്ന്" പ്രഖ്യാപിക്കുന്നു. "ഒന്നാമതെത്തുവാനുള്ളതല്ലെന്നും, ഒന്നിച്ച് നില്ക്കുവാനുള്ളതാ"ണെന്നും ഓര്‍മപ്പെടുത്തുന്നു. ബാലസംഘത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന നിരവധി പരിപാടികള്‍ ഇത്തവണ തുമ്പികള്‍ അവതരിപ്പിക്കുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com