tag:blogger.com,1999:blog-2128859103258265367.post2286608041115612105..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആധുനികോത്തരകാലത്തെ വാമൊഴിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-33191837623630968242011-05-25T23:33:22.867+05:302011-05-25T23:33:22.867+05:30മലമ്പുഴയിലെ പൂങ്കാവനത്തില്‍ സുഖാലസ്യത്താല്‍ അടഞ്ഞു...മലമ്പുഴയിലെ പൂങ്കാവനത്തില്‍ സുഖാലസ്യത്താല്‍ അടഞ്ഞുപോയ കണ്ണുകളുമായി നിലത്ത് കാലും നീട്ടിയിരിക്കുന്ന നഗ്നസുന്ദരിയുടെ ശില്പം സ്ഥാപിക്കുന്നകാലത്തെ സംസ്ഥാനമുഖ്യമന്ത്രി ആരാണ് എന്ന് ആര്‍ക്കറിയാം? യക്ഷി എന്നു പേരായ ആ കലാശില്പം കാനായി കുഞ്ഞിരാമന് എന്നു പേരായ കലാകാരന്റേതാണ് എന്ന് നമുക്കറിയാം. കല രാജാധിപത്യത്തിന്റെ കാലത്ത് പണം മുടക്കിയ അധികാരിയുടേതാണ്; ജനാധിപത്യത്തിന്റെ കാലത്ത് സര്‍ഗശേഷി മുടക്കിയ കലാകാരന്റേതും. ഇവിടെ വിശദീകരിച്ചു പറഞ്ഞതില്‍നിന്ന് വ്യക്തമാവുംപോലെ, ദേശചരിത്രം രാജഭരണകാലത്ത് രാജാവിന്റേതും ജനതാഭരണകാലത്ത് ജനങ്ങളുടേതുമാണ്. രാജാവിന്റെ ചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ജനങ്ങളുടെ ചരിത്രം ആരും എവിടെയും എഴുതിവച്ചിട്ടില്ല. അതെങ്ങനെ കിട്ടും? ജനചരിത്രമുള്ളത് ഓര്‍മകളിലാണ്. നാടന്‍കഥ, നാടന്‍പാട്ട്, കടംകഥ, പഴഞ്ചൊല്ല്, ഐതിഹ്യം, തമാശ മുതലായ വാമൊഴികളില്‍ അവയില്‍ പലതും അടയാളപ്പെട്ടുകിടപ്പുണ്ട്. തലമുറകളായി കൈമാറിവരുന്ന കേട്ടുകേള്‍വികളിലും ആ ചരിത്രമുണ്ട്. ചരിത്രം രാജാവ് വരമൊഴിയിലും ജനങ്ങള്‍ വാമൊഴിയിലും "രേഖ"പ്പെടുത്തുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com