tag:blogger.com,1999:blog-2128859103258265367.post2695636796316649265..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗുജറാത്ത്: പത്ത് വര്ഷങ്ങള്ക്കുശേഷംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-41525001201981295482012-02-27T00:21:41.352+05:302012-02-27T00:21:41.352+05:302002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായ...2002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായിരുന്ന ഒരു പ്രദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ . ഗാന്ധിയുടെ നാടിനെ അടുത്തറിയുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോര്‍ബന്തറിലെത്തിയ ഈ ലേഖകന്‍ പക്ഷേ കണ്ടത് വ്യത്യസ്തമായ കാഴ്ചകളാണ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നീട്ടിയ ലഡ്ജറിലെ കോളങ്ങള്‍ കണ്ട് ഞെട്ടി. പേര്, വയസ്സ്, എവിടെനിന്ന് വന്നു? എന്തിന് വന്നു? തുടങ്ങിയ തലക്കെട്ടോടെയുള്ള കോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി. "നിങ്ങളുടെ മതം എന്ത്?" ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. രാഷ്ട്രീയത്തോടൊപ്പം വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു ഈ ആശ്രമം. സബര്‍മതി ആശ്രമത്തിലെ വായനശാലയിലേക്ക് പോകാം. ആഗതന് ആദ്യം കാണുന്നവിധത്തില്‍ കണ്ണായസ്ഥാനത്ത് വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം വംശവെറി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ജിഹ്വകളാണ്. ഗാന്ധിയുടെ നാട്ടിലെ മാനവികതയ്ക്ക് 2002ലെ വംശഹത്യ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയെല്ലാമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com