tag:blogger.com,1999:blog-2128859103258265367.post2716660764620132068..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാഹുല്‍, ഓര്‍മയുണ്ടോ കലാവതിയെ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51505581982035174252010-12-25T11:15:00.351+05:302010-12-25T11:15:00.351+05:30കോണ്‍ഗ്രസിന്റെ 83-ാമത് പ്ളീനറി സമ്മേളനത്തിന് ബുറാഡ...കോണ്‍ഗ്രസിന്റെ 83-ാമത് പ്ളീനറി സമ്മേളനത്തിന് ബുറാഡിയില്‍ കൊടി ഉയരുമ്പോള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്ന വാര്‍ത്ത ആരെയും വേദനിപ്പിക്കുന്നതായിരുന്നു. വിദര്‍ഭയിലെ യവത്മല്‍ ജില്ലയിലെ കൊതോഡ ഗ്രാമത്തിലെ സഞ്ജയ് കലാസ്കര്‍ എന്ന 25കാരന് ആത്മഹത്യചെയ്തു. കര്‍ഷക ആത്മഹത്യക്ക് കുപ്രസിദ്ധമായ വിദര്‍ഭയില്‍ റിപ്പോര്‍ട്ടുചെയ്ത ഏറ്റവും അവസാനത്തെ ആത്മഹത്യ. ആരാണ് ഈ സഞ്ജയ് കലാസ്കര്‍? കലാവതിയെ ഓര്‍മയില്ലേ; 2008 ജൂലൈ 28ന് വിശ്വാസ വോട്ടെടുപ്പു വേളയില്‍ കോണ്‍ഗ്രസിന്റെ 'യുവരാജ' രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പരാമര്‍ശിച്ച കലാവതി ബാന്ദുര്‍ക്കറുടെ മരുമകനാണ് സഞ്ജയ്. അമേരിക്കയുമായുള്ള ആണവകരാറിനെ ന്യായീകരിക്കാനായിരുന്നു രാഹുല്‍, കലാവതിയെക്കുറിച്ചും അവരുടെ ചെറ്റക്കുടിലില്‍ വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചും വിശദീകരിച്ചത്. ഇതേത്തുടര്‍ന്ന് സ്ഥലത്തെ കോണ്‍ഗ്രസുകാര്‍ കലാവതിയുടെ വീട്ടിലെത്തി വാഗ്ദാനങ്ങളുടെ പെരുമഴ ഉതിര്‍ത്തു. എന്നാല്‍, കഷ്ടപ്പാട് നിറഞ്ഞ കലാവതിയുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡല്‍ഹി സന്ദര്‍ശിച്ച കലാവതിയെ കാണാന്‍ രാഹുല്‍ ഗാന്ധിപോലും തയ്യാറായില്ല. രാഹുല്‍ ഗാന്ധി അവര്‍ക്ക് വാഗ്ദാനംചെയ്ത വീടും വൈദ്യുതിയും ഒന്നുംതന്നെ ലഭിച്ചില്ല. അതിലുള്ള പ്രതിഷേധമായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാനി മണ്ഡലത്തില്‍നിന്ന് കലാവതി സ്വതന്ത്രയായി നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ടി സീറ്റ് നിഷേധിച്ചപ്പോഴാണ് കലാവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.സമ്മര്‍ദത്തെത്തുടര്‍ന്ന് അവസാനം പത്രിക പിന്‍വലിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com