tag:blogger.com,1999:blog-2128859103258265367.post2918617919502494139..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആത്മനാശത്തിന്റെ ഗുജറാത്ത് മോഡല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-49462762838085228192011-05-18T06:47:38.026+05:302011-05-18T06:47:38.026+05:30ഏതൊരു ഫാസിസ്റ്റിനെയുംപോലെ ഭൂരിപക്ഷ സമൂഹത്തെ ചേര്ത...ഏതൊരു ഫാസിസ്റ്റിനെയുംപോലെ ഭൂരിപക്ഷ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയാണ് മോഡി ഗുജറാത്തില്‍ ഏകാധിപതിയായി വാണുകൊണ്ടിരിക്കുന്നത്. തന്റെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാന്‍ മതഭ്രാന്തരെ വളര്‍ത്തിയെടുത്തു. ഇവരുടെ കൈത്തരിപ്പും ചോരക്കൊതിയും തീര്‍ക്കാന്‍ ഇരകളെ വിട്ടുകൊടുത്തു. ഗുജറാത്തിലെ തീവ്രമതവാദികള്‍ക്കിടയില്‍ മോഡി വീരപുരുഷനായെങ്കില്‍ സംസ്ഥാനത്തിനു പുറത്ത് ഒറ്റപ്പെട്ടു. ഇത് മറികടക്കാനാണ് വികസനം എന്ന തട്ടിപ്പുമായി രംഗത്തെത്തിയത്. ഗുജറാത്ത് വന്‍തോതില്‍ വികസിക്കുന്നെന്ന് ചിലരെയെങ്കിലും വിശ്വസിപ്പിക്കാന്‍ മോഡിക്ക് സാധിച്ചിട്ടുണ്ട്.<br /><br />ഇതിന്റെ മറപിടിച്ച് ഗുജറാത്തിലെ വെറുപ്പിന്റെ രാഷ്ട്രീയം മോഡി തുടര്‍ന്നു. മുഖ്യധാരയില്‍നിന്ന് മുസ്ലിം സമൂഹം അകറ്റപ്പെട്ടു. കലാപബാധിതര്‍ പുനരധിവസിക്കപ്പെടാതെ, നഷ്ടപരിഹാരം ലഭിക്കാതെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാല്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ട് താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നു. അവരുടെ സമ്പാദ്യം കൈക്കലാക്കിയ മോഡിയുടെ കൊലയാളി സംഘം ഗുജറാത്തിലെ പുതിയ മധ്യവര്‍ഗമായി ഉദയം ചെയ്തിരിക്കുന്നു. ഒരു സമൂഹത്തെ തീരാദുരിതത്തില്‍ നിര്‍ത്തിക്കൊണ്ട് അവരുടെ ചെലവില്‍ നടത്തുന്ന വികസനം വികസനമല്ല, ഫാസിസമാണ്.<br /><br />എല്ലാവിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിയിലൂടെ മോഡിക്ക് സ്വപ്നംകാണാന്‍ കഴിയാത്ത നേട്ടങ്ങള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നിട്ടും ചിലര്‍ പറയുന്നത് കേരളം മോഡിയെ മാതൃകയാക്കണമെന്നാണ്. ഇതിന് ഓശാന പാടാന്‍ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും മത്സരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍ .വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com