tag:blogger.com,1999:blog-2128859103258265367.post3025924997682473259..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിയമവും വിധിയും ജനനന്മയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-59825883269829777332010-07-09T23:16:07.274+05:302010-07-09T23:16:07.274+05:30കോടതിവിധികളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദം അടുത്...കോടതിവിധികളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദം അടുത്തകാലത്ത് ഉയര്‍ന്നിട്ടുണ്ട്. കോടതികളെക്കുറിച്ച് ഇ എം എസ് നടത്തിയ അഭിപ്രായപ്രകടനമായിരുന്നു ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ശക്തമായ വിവാദത്തിന് വഴിതെളിച്ച ആദ്യസംഭവം. ഇ എം എസ് നടത്തിയ വിലയിരുത്തല്‍ വര്‍ഗവിശകലനത്തിന്റെ ഭാഗമായിരുന്നു. ലെജിസ്ളേച്ചര്‍, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയ്ക്ക് തുല്യപ്രധാന്യമുള്ളപ്പോള്‍ത്തന്നെ പരസ്പരപൂരകങ്ങളുമാണ്. പലപ്പോഴും അധികാരപരിധി സംബന്ധിച്ച് ശക്തമായ തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഏത് അതിരുവരെ ജുഡീഷ്യറിയും ലെജിസ്ളേച്ചറും പോകാമെന്ന് ഭരണഘടനാവിദഗ്ധരും രാഷ്ട്രീയനേതാക്കളും നിഗമനങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയത് ഈ സാഹചര്യത്തിലാണ്. കോടതി സ്പീക്കര്‍ക്ക് നോട്ടീസ് അയക്കുക, സ്പീക്കര്‍ കത്ത് അംഗീകരിക്കാതിരിക്കുക, നിയമസഭാനടപടികളെപ്പറ്റി സ്പീക്കര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക, അതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരിക, ചില കോടതി നടപടികള്‍തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരിക തുടങ്ങി ഒട്ടേറെ അനുഭവം അടുത്തിടെയുണ്ടായി. ജഡ്ജിമാരുടെ വിധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, ജുഡീഷ്യറിയും ലെജിസ്ളേച്ചറും തമ്മിലുള്ള അധികാരപരിധിയുടെ പ്രശ്നംകൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ചര്‍ച്ചയും ഗൌരവമായ അഭിപ്രായങ്ങളും രണ്ടു മേഖലയുടെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. നീതി ലംഘിക്കപ്പെടുന്നത് തടയുക, നീതിനിര്‍വഹണം ഉറപ്പുവരുത്തുക എന്ന നിലയില്‍ നീതിന്യായപരിപാലനത്തിന്റെ ഉയര്‍ന്ന വേദിയായിട്ടാണ് കോടതികളെ പരിഗണിക്കേണ്ടത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com