tag:blogger.com,1999:blog-2128859103258265367.post3395600802048197028..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-83436368740940803072011-10-27T09:08:00.796+05:302011-10-27T09:08:00.796+05:302010 നവംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അമേര...2010 നവംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അമേരിക്കയിലേക്കയച്ച കേബിളുകള്‍ വിക്കിലീക്സ് കണ്ടെടുത്ത് എത്തിക്കുകയും ദ ഗാര്ഡിയന് , ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ അത് ജനങ്ങളിലെത്തിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെതന്നെ അമേരിക്ക വിക്കിലീക്സിനെതിരായ വേട്ടയാടലാരംഭിച്ചിരുന്നു. ചാരപ്രവര്‍ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്‍ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം. അസാന്‍ജെയെ വേട്ടയാടിപ്പിടിക്കണമെന്ന് സാറാപാലിനും വധിക്കണമെന്ന് മൈക്ക് ഹക്കാബിയും മറ്റും പറയുന്നിടത്ത് കാര്യങ്ങളെത്തി. ഇതിനിടെ വിക്കിലീക്സിനെയും അസാന്ജെയെയും നിയമപരമായി കുരുക്കാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞു. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റും പൊലീസും മുതല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസുവരെ അസാന്‍ജെക്കെതിരെ കേസുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സാമ്പത്തിക ഉപരോധത്തിലൂടെ വിക്കിലീക്സ് പൂട്ടിക്കാന്‍ ശ്രമങ്ങളാരംഭിച്ചത്. അത് വിജയിക്കുന്ന നിലയാണിപ്പോഴുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇതിനെതിരായി ലോകപൊതുജനാഭിപ്രായം ഉയരണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com