tag:blogger.com,1999:blog-2128859103258265367.post3412836310810545092..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കലിക്കറ്റ് സര്‍വകലാശാലയിലെ പകല്ക്കൊള്ളവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-37208213896107651362012-04-25T00:36:05.707+05:302012-04-25T00:36:05.707+05:30കലിക്കറ്റ് സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തരാവ...കലിക്കറ്റ് സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് വ്യാപകമായ തോതില്‍ അഴിമതി നടത്താനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. സര്‍വകലാശാലയുടെ പരിധിയില്‍ പ്രകടനങ്ങളും യോഗങ്ങളും പ്രചാരവേലയും നിരോധിച്ച് ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നാവടക്കാനുള്ള ശ്രമമാണ് വൈസ് ചാന്‍സലര്‍ നടത്തിയിരുന്നത്. സകലരുടെയും നാവടക്കിയാല്‍ യഥേഷ്ടം അഴിമതി നടത്താന്‍ കഴിയുമെന്നാണ് കരുതിയത്. ഈ ധാരണയോടെയാണ് സര്‍വകലാശാലയുടെ വിലപ്പെട്ട ഭൂമി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി നല്കാന് വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്. ശനിയാഴ്ച യോഗം ചേര്‍ന്ന സിന്‍ഡിക്കറ്റ് ധൃതിപിടിച്ചെടുത്ത തീരുമാനം തിങ്കളാഴ്ചതന്നെ സര്‍വകലാശാലാ ഉത്തരവായി പുറത്തുവന്നു. സംഭവം വിവാദമായതോടെ ഭൂമി നല്‍കാനുള്ള തീരുമാനം റദ്ദാക്കിയിരിക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സൗജന്യമായി ഭൂമി നല്കാന് മുന്‍കൈയെടുത്ത അതേ സിന്‍ഡിക്കറ്റ് അംഗങ്ങള്‍തന്നെയാണ് നടപടി റദ്ദാക്കാന്‍ തയ്യാറായത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com