tag:blogger.com,1999:blog-2128859103258265367.post3473705506077275951..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇത് തുറന്ന യുദ്ധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45968628489724499442010-08-31T21:59:56.746+05:302010-08-31T21:59:56.746+05:30? സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഐഎന്‍ടിയുസി ദേശീ...? സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഐഎന്‍ടിയുസി ദേശീയ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ ഇതിനോട് യോജിച്ചു. എന്താണ് അതിനു കാരണം<br /><br />നിങ്ങള്‍ ഇതിനെ ആഗോളവീക്ഷണത്തില്‍ കാണണം. ആഗോള സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. ലോകത്താകമാനം ട്രേഡ് യൂണിയനുകള്‍ പരസ്പരം അടുത്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ ട്രേഡ് യൂണിയനുകള്‍. ക്ഷീണിതരായ സാഹചര്യത്തില്‍ അവര്‍ ഒന്നിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. തൊഴില്‍ദാതാക്കള്‍ കൂടുതല്‍ ബലവാന്മാരായി വരുന്നത് തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്. തൊഴിലാളികളുടെ വിഷമതകളും ആവശ്യങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരോ തൊഴില്‍ദാതാക്കളോ മനസ്സുവയ്ക്കുന്നില്ല. ഈ ഘടകങ്ങളാണ് നമ്മളെയും ഒരുമിച്ചു നില്ക്കാന് നിര്‍ബന്ധിതരാക്കിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com