tag:blogger.com,1999:blog-2128859103258265367.post3489994893088181992..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കറുപ്പിന്റെ ജീവിച്ചുകൊണ്ടിരിക്കുന്ന ചരിത്രംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-43527486063833896572011-02-04T22:31:53.491+05:302011-02-04T22:31:53.491+05:30അടിമവ്യവസ്ഥയില്‍, വെള്ളക്കാരന് കറുത്തവളില്‍ ജനിപ്...അടിമവ്യവസ്ഥയില്‍, വെള്ളക്കാരന് കറുത്തവളില്‍ ജനിപ്പിച്ച മ്യുളാറ്റോയുടെ ജീവിതത്തിന്റെ നടുക്കുന്ന ആത്മകഥാപ്രകാശനമാണ് ഹാരിയറ്റിന്റെ അടിമപ്പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകം. അടിമവ്യവസ്ഥയുടെ കണ്ണീരില്‍ കലര്‍ന്ന ഭൂതകാലമാണ് ഇന്നത്തെ അമേരിക്ക ഒന്നാകെ മറന്നുപോകുന്നതെന്ന രാഷ്ട്രീയ യാഥാര്‍ഥ്യവും ഈ പുസ്തകം കാട്ടിത്തരുന്നു. നാസി ഭീകരതയില്‍നിന്നു രക്ഷപ്പെടാന്‍ കാണാമറയത്ത് ഇരുന്ന് ലോകത്തെ ആര്‍ദ്രതയോടെ വീക്ഷിച്ച ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്ക് സമാനമായ നടുക്കം സൃഷ്ടിച്ചാണ് ഹാരിയറ്റ് തന്റെ കഥ പറയുന്നത്. എന്നെങ്കിലും താന്‍ സ്വതന്ത്രയാകുമെന്ന ധീരസ്വപ്നം കാണുന്നിടത്താണ് ഹാരിയറ്റെന്ന വിപ്ളവകാരി പിറക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com