tag:blogger.com,1999:blog-2128859103258265367.post3529462588219933375..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കാര്‍ഷിക പ്രതിസന്ധി-കാരണങ്ങളും പ്രത്യാഘാതങ്ങളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-57301313632991571042013-10-08T22:55:34.057+05:302013-10-08T22:55:34.057+05:30കൃഷിക്ക് യോഗ്യമായ തരിശായി കിടക്കുന്ന പതിനായിരകണക്ക...കൃഷിക്ക് യോഗ്യമായ തരിശായി കിടക്കുന്ന പതിനായിരകണക്കിന് ഏക്കർ കൃഷി ഭൂമി കേരളത്തിലുണ്ട് .സർക്കാർ കൃഷിഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ മൂന്ന് മാസത്തെ സമയ പരിധി കൊടുക്കുക .എന്നിട്ടും കൃഷി ചെയ്യുന്നില്ലെങ്കിൽ സർക്കാരിലേക്ക് കണ്ടു കെട്ടുക.പിഴയടപ്പിക്കുക. ഇങ്ങനെയുള്ള ഭൂമി സെന്റിന് 1000 രൂപ നിരക്കിൽ അധിക നികുതി ചുമത്തുക . കണ്ടു കെട്ടിയ ഭൂമി കർഷകർക്കും ,കൃഷി ചെയ്യാൻ താല്പര്യം ഉള്ളവര്‍ക്ക് പാട്ടത്തിനു കൊടുക്കുക . കൃഷി ഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ തയ്യാറായാൽ മാത്രം ഭൂമി തിരിച്ചു നല്‍കുക .തൊഴിലുറപ്പ് പദ്ധതിയെ ഇതുമായി യോജിപ്പിക്കുക .ഒരിഞ്ചു ഭൂമി പോലും കേരളത്തിൽ തരിശായി ഇടാൻ അനുവദിക്കരുത് .ഇതിനായി സർക്കാർ നിയമം കൊണ്ട് വരിക .
http://malayalatthanima.blogspot.in/2013/10/blog-post_6291.htmlJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37797301879490958282011-11-06T09:14:07.804+05:302011-11-06T09:14:07.804+05:30വളരെ നന്ദി.വളരെ നന്ദി.Nileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37363924738662442102008-10-09T11:09:00.000+05:302008-10-09T11:09:00.000+05:30കാര്‍ഷികമേഖല ഇന്ന് നേരിടുന്ന ഗുരുതരമായ പല പ്രശ്നങ്...കാര്‍ഷികമേഖല ഇന്ന് നേരിടുന്ന ഗുരുതരമായ പല പ്രശ്നങ്ങളും വിശകലനം ചെയ്യുന്ന ഈ ലേഖനം വളരെ നന്നായി. ആരുഷിയുടെയും ബാലയുടെയും ഇടപെടലുകള്‍ ചര്‍ച്ച സജീവമാക്കുന്നു.Nishedhihttps://www.blogger.com/profile/16405758552358907750noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71202541923021996922008-10-09T10:39:00.000+05:302008-10-09T10:39:00.000+05:30ലേഖനം വളരെ നന്നായിരുന്നു, കാർഷിക പ്രശ്നം ഉപരിപ്ലവമ...ലേഖനം വളരെ നന്നായിരുന്നു, കാർഷിക പ്രശ്നം ഉപരിപ്ലവമായി പോസ്റ്റ് കണ്ടപ്പോൾ തൊഴിലാളി “പ്രശനമാണോ ഇന്നത്തെ കാർഷിക പ്രശ്നം” എന്ന ഒരു ബ്രീഫിംഗ് നൽകാനെ ഞാൻ ആ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചുള്ളു,
“നിങ്ങളുടെ മേൽചർമ്മം എനിക്കുതരു ഞാനെന്റെ പാദങ്ങൾ മുള്ളിൽ നിന്നും രക്ഷിക്കട്ടെ” എന്ന് പറയുന്നതുപോലെ ആണ് ആരുഷിയുടെ കമന്റ് കണ്ടപ്പോൾ തോന്നിയത്, താങ്കൾ ഏത് നാട്ടിലെ കർഷകൻ ആണെന്ന് പറഞ്ഞാൻ താങ്കളുടെ പ്രശ്നത്തിന് പോംവഴി കാണാം. ഞാനും ഒരു കർഷകൻ ആണ് (കൃഷിചെയ്യുന്നില്ല, പകരം പാട്ടത്തിന് കൊടുത്തിരിക്കുന്നു 3 ഏക്കർ ഉണ്ട് കുട്ടനാട്ടിൽ. പ്രവാസി ആയതിനാൽ നേരിട്ട് കൃഷിചെയ്യാവുന്ന സാഹചര്യ മല്ലാത്തതിനാൽ)
പിന്നെ താങ്കൾ സൂചിപ്പിച്ച കാര്യം സത്യവിരുദ്ധമാണ്, മെതിയെന്ത്രം ഉപയോഗിക്കുന്നതിന് ഒരു കർഷക തൊഴിലാളിയും എതിര് നിൽക്കില്ല. ആദ്യം എന്താണ് മെതിയെന്ത്രം എന്ന് പഠിക്കുക അതിന് ശേഷം അതിനെകുറിച്ച് പറയുക, പിന്നെ 10 മക്കളെ കുറിച്ച് പറഞ്ഞത്, ആരാന്റെ മക്കൾ അങ്ങനെ ചുമ്മാതെ ആർക്കും ജോലിചെയ്യത്തില്ലല്ലോ അവർക്കും ഒരുവിധം ജീവിക്കേണ്ടെ, അതോ ആരുഷി മൊതലാളി മാത്രം (സുഖമായി) ജീവിച്ചാൽ മതിയോ ???

കൊയ്ത്ത് എന്ത്രം അത് കർഷക തൊഴിലാളിയെ കൊയ്ത്ത് പാടത്തുനിന്നും അകറ്റി നിർത്തുന്നു, തൊഴിലാളി ക്ഷാമം ഉള്ള വയലുകളിൽ ഇത് ലഭ്യത അനുസരിച്ച് ഇറക്കുന്നുണ്ടല്ലോ മാഷെ.....ജീവിതത്തിന്റെ എല്ലാത്തുറയിലിള്ളവരെ കുറിച്ചും ചിന്തിക്കുന്നത് നന്നായിരിക്കും എന്റെ ബ്ലോഗിൽ ഈ പ്രശ്നത്തെക്കുറിച്ച് ഒരു കമന്റെ ഇട്ടിട്ടുണ്ട്, ആരുഷി മാഷിന് സമയമുണ്ടെങ്കിൽ ഒന്നു നോക്കുക...കേട്ടോ ആരുഷി മൊതലാളീീീീീീീീീീവീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-50323896950074861972008-10-08T22:20:00.000+05:302008-10-08T22:20:00.000+05:30പ്രിയ ആരുഷികാര്ഷിക പ്രതിസന്ധിയുടെ കാരണങ്ങളെ സംബന്...പ്രിയ ആരുഷി
കാര്‍ഷിക പ്രതിസന്ധിയുടെ കാരണങ്ങളെ സംബന്ധിച്ച് ഇത്ര വിസ്തരിച്ച് ഒരു ലേഖനം മലയാളം ബ്ലോഗുകളില്‍ വളരെ കുറച്ചു മാത്രമേ വന്നിട്ടുള്ളൂ എന്നാണ് തോന്നുന്നത്. എങ്കിലും അതിലെ ഒരു വരിയെക്കുറിച്ചെങ്കിലും പരാമര്‍ശിക്കുവാന്‍ താങ്കള്‍ കാട്ടിയ നല്ല മനസ്സിനു നന്ദി രേഖപ്പെടുത്തുന്നു. താങ്കളുടെ അറിവിലേക്കായി ചില വസ്തുതകള്‍ കൊടുക്കുന്നു.

യു.ഡി.എഫിന്റെ ഭരണകാലത്ത് കാര്‍ഷികമേഖലയില്‍ ആയിരത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍, എല്‍.ഡി.എഫ് ഈ മേഖലയില്‍ നല്ലരീതിയില്‍ ഇടപെട്ടപ്പോള്‍ ഇത്തരം ആത്മഹത്യകള്‍ തടയപ്പെട്ടു. അഖിലേന്ത്യാതലത്തില്‍ തന്നെ മാതൃകയായ കടാശ്വാസനിയമം കൊണ്ടുവരാനും സര്‍ക്കാരിനായി. വിലകളിലുള്ള ചാഞ്ചാട്ടം പരിഹരിക്കുന്നതിന് ഉതകുന്ന വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറായി. കൃഷിനാശം പരിഹരിക്കുന്നതിനുള്ള ഇടപെടലിലും നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. അഞ്ചുവര്‍ഷം കൊണ്ട് ഇതിനായി യു.ഡി.എഫ് നീക്കിവച്ചത് 57.02 കോടി രൂപയാണെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് എല്‍.ഡി.എഫ് നീക്കിവച്ചത് 70.41 കോടി രൂപയാണ്.

പിന്നെ താങ്കളെ പോലുള്ള കര്‍ഷകര്‍ക്ക് കടാശ്വാസം ലഭിക്കുന്നതിനുള്ള ഫോം http://www.keralaagriculture.gov.in/ ഇവിടെ ഉണ്ട്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66224109868743104562008-10-06T16:12:00.000+05:302008-10-06T16:12:00.000+05:30എല്ലാ തരത്തിലുമുള്ള പാക്കേജ് നടപടികളെയും നിരാകരിക്...എല്ലാ തരത്തിലുമുള്ള പാക്കേജ് നടപടികളെയും നിരാകരിക്കുകയല്ല.വായ്പാ ആശ്വാസം, ആദായകരമായ ഉല്പന്നവില, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവ ഒരു പരിധി വരെ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്. പക്ഷേ അത് താല്ക്കാലികമാണ്. അത്തരത്തിലൊന്ന് ഈയ്യിടെ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്.

എന്താ നടപ്പാക്കിയ പാക്കേജു ഞാനും ഒരു കറ്ഷകനാണേ ഒന്നും കണ്ടതായി ഓറ് ക്കുന്നില്ല അതു ഒന്നു പറഞ്ഞാല്‍ മറുപടി പറയാം നെല്ലു ക്റിഷി ചെയ്താല്‍ കൊയ്യാന്‍ തന്നെത്താന്‍ കറ്ഷകനു പറ്റില്ല അല്ലെങ്കില്‍ പണ്ടത്തെ പോലെ പത്തു പിള്ളേര് ഉണ്ടായിരിക്കണം അതില്ലാത്തതിതാല് മെതി യ്നത്റം വേണം അതു വേണമെങ്കില്‍ ആദ്യം കറ്ഷകതൊഴിലാളി യൂനിയന്‍ ഓഫീസില്‍ ചെന്നു കാലു പിടിക്കണം പിന്നെ അവിടത്തെ ചോട്ട നേതാവു നിശ്ചയിക്കും ഇവന് ബൂര്‍ഷ്വ കര്ഷകന് ആണോ നമ്മടെ ആളാണോ എന്നു പിന്നെ പണം കെട്ടണം സംഭാവന നോക്കു കൂലി ഇതെല്ലം നല്കിയാല് പിന്നെ അവര്‍ നിശ്ചയിക്കും എന്നു കൊയ്യാമെന്നു അതു ചിലപ്പോള്‍ വെള്ളം കയറിയിട്ടായിരിക്കും അതുകാരണം ഈ ക്റിഷി എന്ന പണി വേണ്ട എന്നു നമ്മള് അങ്ങു നിശ്ചയിച്ചു

പാക്കേജിനെ പറ്റി ഒന്നും ഇതുവരെ കേട്ടില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-21870735105343056582008-10-05T14:34:00.000+05:302008-10-05T14:34:00.000+05:30ഇന്ത്യയുടെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയുടെ പ...ഇന്ത്യയുടെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയുടെ പിടിയിലാണെന്ന കാര്യം ഏറ്റവും കടുത്ത നവ ഉദാരവല്‍ക്കരണവാദികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. 1991 ന്റെ മധ്യത്തോടെ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നമ്മുടെ സമസ്ത സാമൂഹിക-സാമ്പത്തിക മേഖലകളിലും, സാംസ്കാരിക ജീവിതത്തില്‍പ്പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയില് ഈ നയങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഏറെ ഗുരുതരമാണ്, പലപ്പോഴും ദുരന്തപൂര്ണവും.
കഴിഞ്ഞ കുറച്ചു കാലമായി നവഉദാരവല്‍ക്കരണ നയങ്ങളുടെ കടുത്തവിമര്‍ശകര്‍ക്ക് പോലും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ കാര്‍ഷിക പ്രതിസന്ധി അടിയില്‍ പതഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ വ്യാപാര വ്യവസായ മേഖലകള്‍ക്ക് മാത്രം ബാധകമാവുന്നതാണെന്നും കാര്‍ഷികസമ്പദ്വ്യവസ്ഥക്ക് വലിയ കുഴപ്പമൊന്നും വരുത്തില്ലെന്നുമുള്ള അലംഭാവമായിരുന്നു നാം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ കൂട്ട കര്‍ഷക ആത്മഹത്യകള്‍ നമ്മെ യാഥാര്‍ത്ഥ്യത്തിലേക്ക് കുലുക്കിയുണര്‍ത്തുകയായിരുന്നു. അതുവരെയും അതൊരു നിശ്ശബ്ദപ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അവഗണിക്കാനാവാത്തവിധം ഈ പ്രതിസന്ധി അത്ര നിശ്ശബ്ദമല്ലാതായിരിക്കുന്നു. പക്ഷേ നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ ഈ തീവ്രപ്രതിസന്ധിയുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും ആകെ തള്ളിക്കളയുകയാണ്.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച “കാര്‍ഷിക പ്രതിസന്ധിയും വായ്പാനയത്തിലെ ദിശാമാറ്റവും“ എന്ന സെമിനാറില്‍ കെ.നാഗരാജ്, മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് അവതരിപ്പിച്ച പ്രബന്ധം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com