tag:blogger.com,1999:blog-2128859103258265367.post3601827292018920517..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മൂലധന നിയന്ത്രണവും ഐഎംഎഫുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-64786527664357792062011-06-02T00:29:41.604+05:302011-06-02T00:29:41.604+05:30അടുത്തകാലത്ത് ഐഎംഎഫ് അതിന്റെ നയനിര്‍ദേശങ്ങളില്‍ വര...അടുത്തകാലത്ത് ഐഎംഎഫ് അതിന്റെ നയനിര്‍ദേശങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലൊന്ന് വികസ്വര രാഷ്ട്രങ്ങളിലേക്കുള്ള വിദേശ മൂലധന ഒഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ്. വിദേശ മൂലധന ഒഴുക്ക് ഒരു രാജ്യത്തുണ്ടാക്കുന്ന കുതിപ്പിന്റെയും തകര്‍ച്ചയുടെയും സാധ്യതകള്‍ 1997ലെ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ പ്രതിസന്ധിയിലൂടെ വ്യക്തമായിട്ടും മൂലധന നിയന്ത്രണത്തിനുള്ള മുന്‍ഗണനയില്‍ ഐഎംഎഫ് ഉറച്ചുനിന്നു. അതുകൊണ്ട്, മൂലധന നിയന്ത്രണമേര്‍പ്പെടുത്തുന്ന നിലപാടില്‍ ഐഎംഎഫ് മാറ്റം വരുത്തിയപ്പോള്‍ അത് പലരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ , ഇത് അനവധാനതയോടെയുള്ള പ്രസ്താവനയല്ലെന്ന് വ്യക്തമാക്കിയ ഐഎംഎഫ്, വികസ്വര രാജ്യങ്ങളിലേക്കുള്ള മൂലധന ഒഴുക്കിനെ സംബന്ധിച്ച ഒരു വിശകലനം തന്നെ മുന്നോട്ടുവച്ചു. ആഗോള സാമ്പത്തികപ്രതിസന്ധിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പ്രകടമായ സവിശേഷത അന്താരാഷ്ട്ര സ്വകാര്യമൂലധനത്തിന്റെ ഒഴുക്കിന്റെ സ്വഭാവമാണ് - പ്രത്യേകിച്ചും വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള ഒഴുക്ക്. വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന ഒഴുക്കിന്റെ കാര്യത്തില്‍ ലോകം വമ്പിച്ച കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത് എന്നാണ് പ്രതിസന്ധിക്കുമുമ്പ് ചില വിദഗ്ധന്മാര് പറഞ്ഞത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com