tag:blogger.com,1999:blog-2128859103258265367.post3726577116523500252..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്നലെ പറഞ്ഞതും ഇന്നു പറയുന്നതുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-79176230451058805472008-11-17T22:30:00.000+05:302008-11-17T22:30:00.000+05:30ഇന്നു പത്രത്തിലെ വാർത്ത ഇങ്ങനെയാണ്. റിയൽ എസ്റ്റേറ്...ഇന്നു പത്രത്തിലെ വാർത്ത ഇങ്ങനെയാണ്. റിയൽ എസ്റ്റേറ്റിനും ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ( എന്‍ ബി എഫ് സി) പെർസണൽ ലോണിനും ഉണ്ടായിരുന്ന പ്രൊവിഷൻ നിരക്കു കുറച്ചിരിക്കുന്നു. രണ്ടു ശതമാനം എന്നത് . 40 % ആയാണ് കുറച്ചത് . ഭവന വായ്പയ്ക്കും പ്രൊവിഷൻ ഇങ്ങനെ കുറച്ചു . എന്‍ ആര് ഐ നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി. ചുരുക്കത്തിൽ എഫ് ഐ ഐ കളെ ആകർഷിക്കാൻ, അവർക്കു ഇവിടത്തെ കമ്പോളത്തില്‍ കളിക്കാൻ അവർ ആവശ്യപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ഇത്രയും നാള് നൽകിയ ശേഷം, ഇന്നു അവരെല്ലാം കളം ഉപേക്ഷിച്ചു പോയപ്പോൾ ഉത്സവം കഴിഞ്ഞ പറമ്പു പോലെ ആയ ഇന്ത്യൻ കമ്പോളത്തെ ഉത്തേജിപ്പിക്കാൻ എന്‍ ആര് ഐ കളേയും, നാട്ടുകാരേയും തേടി സർക്കാർ വീണ്ടും വന്നിരിക്കുന്നു. ആഭ്യന്തര വികസനവും ആഭ്യന്തര കമ്പോളത്തെ വികസിപ്പിക്കുന്ന പദ്ധതികളുമാണ് നമ്മുടേതു പോലെ ഉള്ള ഒരു രാജ്യത്തിന് സ്വീകരിക്കാൻ കഴിയുന്ന മാർഗം എന്ന് ഇവർ ഈ പ്രവർത്തിയിലൂടെ സമ്മതിക്കുകയാണ്.<BR/><BR/>ഇവിടെ ഒരു കാര്യം കൂടി സാന്ദർഭികമായി ഓർത്തു പോകുന്നു. 91 ലെ ബജറ്റ് അവതരിപ്പിച്ച ഇന്നത്തെ പ്രധാന മന്ത്രി, അന്നു വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനു എന്‍ ആര് ഐ കളെ അനുമോദിച്ചു. അൽപം കഴിഞ്ഞു എഫ് ഐ ഐ കള്‍ പണം കൊണ്ടു ചൊരിഞ്ഞപ്പോൾ, എന്‍ ആര് ഐ കളെ അദ്ദേഹം മറന്നു. അവർക്കു നൽകി വന്ന പലിശ സൗജന്യവും, മറ്റു സേവനങ്ങളും നിർത്തലാക്കി. എന്നിട്ട് എഫ് ഐ ഐ കള്‍ പറഞ്ഞതെല്ലം ചെയ്തു കൊടുത്തു. ഇപ്പോള്‍ വീണ്ടും എന്‍ ആര് ഐ കളെ അന്വേഷിച്ചു വന്നിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com