tag:blogger.com,1999:blog-2128859103258265367.post3803032711431424614..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാഷ്ട്രീയക്കളി ഗവര്ണറിലൂടെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-25782086849335872642012-11-30T15:00:45.932+05:302012-11-30T15:00:45.932+05:30 കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിനും... കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിനും അക്കാദമിക് സ്വാതന്ത്ര്യത്തിനുംനേര്‍ക്ക് സര്‍ക്കാര്‍ നടത്തിവരുന്ന അമിതാധികാരപരവും ഭരണഘടനാബാഹ്യവുമായ കടന്നാക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് അഡ്വ. എസ് പി ദീപക്കിനെ കേരളസര്‍വകലാശാലയുടെ സെനറ്റില്‍നിന്ന് പുറത്താക്കിയ നടപടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടിയുണ്ടായത്. തെരഞ്ഞെടുക്കപ്പെട്ടതോ സംസ്ഥാനത്തെ ജനങ്ങളോട് ഏതെങ്കിലും വിധത്തില്‍ ഉത്തരവാദിത്തമുള്ളതോ ആയ സ്ഥാനമല്ല ഗവര്‍ണറുടേത്. അങ്ങനെയൊരു സ്ഥാനം ജനാധിപത്യത്തില്‍ ആശാസ്യമാണോ എന്ന പ്രസക്തമായ ചോദ്യമുണ്ട്. എങ്കിലും ഇപ്പോള്‍ അതിന്റെ വിവിധ വശങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. എങ്കിലും, സര്‍വകലാശാലയുടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യഭരണസമിതിയില്‍നിന്ന് ഏകാധിപത്യപരമായി ഒരാളെ പുറത്താക്കുന്നതിന്റെ അനൗചിത്യം ഭരണഘടനാപരമായ അധികാരത്തിന്റെ അധമമായ തലത്തിലുള്ള ദുര്‍വിനിയോഗമാണെന്ന വസ്തുത ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com