tag:blogger.com,1999:blog-2128859103258265367.post3878035733252007265..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആശയങ്ങളുടെ ഉത്സവംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-23961765646010192282011-01-17T08:36:37.617+05:302011-01-17T08:36:37.617+05:30ലോകത്തില്‍തന്നെ സമാനതകളില്ലാത്തവിധം വ്യത്യസ്തത ഉള്...ലോകത്തില്‍തന്നെ സമാനതകളില്ലാത്തവിധം വ്യത്യസ്തത ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും സംഘാടനത്തിലും പ്രതിഫലിക്കുന്ന ഒന്നാണ് കേരള പഠന കോണ്‍ഗ്രസ്. ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം പഠന കോണ്‍ഗ്രസില്‍ തന്നെ അതു വ്യക്തമായിരുന്നു. അക്കാദമിക് - മാനേജ്മെന്റ് രംഗങ്ങളിലെ വിദഗ്ധര്‍, രാഷ്ട്രീയ ചിന്തകര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ ജീവനുള്ള പരിച്ഛേദത്തിന്റെ ക്രിയാത്മകമായ ഒത്തുചേരലാണ് ഇവിടെ നടക്കുന്നത്. സിദ്ധാന്തത്തില്‍ ആഴത്തില്‍ ധാരണയുള്ളവരും പ്രായോഗിക അനുഭവസമ്പത്തുള്ളവരും വിവിധ മേഖലകളെ സംബന്ധിച്ചുള്ള നയരൂപീകരണത്തില്‍ ഒരുപോലെ ഇടപെടുകയാണ്. സാധാരണ ഇത്തരം കോണ്‍ഗ്രസുകള്‍ അക്കാദമിക വിദഗ്ധരുടെ വേദിയാണ്. അതില്‍ നടക്കുന്ന മിക്കവാറും ചര്‍ച്ചകള്‍ക്ക് ജീവിതവുമായും നിലവിലുള്ള സാഹചര്യങ്ങളുമായും വലിയ ബന്ധമുണ്ടായിരിക്കുകയുമില്ല. ഡോക്ടറേറ്റുകളുടെ പിന്‍ബലം സര്‍വജ്ഞാനത്തിന്റെയും അവസാനവാക്കാണെന്ന് കരുതുന്ന ചില ദന്തഗോപുരവാസികള്‍പഠന കോണ്‍ഗ്രസുപോലുള്ള പരിപാടികളോട് വലിയ താല്‍പ്പര്യവും കാണിക്കാറില്ല. എന്നാല്‍, വര്‍ത്തമാന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ കഴിഞ്ഞ ഒന്നും രണ്ടും കോണ്‍ഗ്രസുകള്‍ നല്കിയ സംഭാവനകള്‍ നിസ്തുലമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com