tag:blogger.com,1999:blog-2128859103258265367.post394019649851735704..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലോകം അവസാനിച്ചില്ല, പക്ഷേ ...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-32141920837646173362011-06-21T20:28:27.974+05:302011-06-21T20:28:27.974+05:30ഐ എസ് ആര് ഒ യിലെ ചില ശാസ്ത്രജ്ഞര്‍ റോക്കറ്റ് വ...ഐ എസ് ആര് ഒ യിലെ ചില ശാസ്ത്രജ്ഞര്‍ റോക്കറ്റ് വിടുന്നതിനു മുന്‍പ് സര്‍വം ശുഭം എന്ന് ഉറപ്പാക്കാന്‍ ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നതിനെതിരെ രോഷം കൊള്ളുന്ന നമുക്ക് ആധുനിക സാങ്കേതിക വിദ്യയിലെ അഗ്രേസരന്മാരായ അമേരിക്കക്കാരുടെ കിറുക്കുകള്‍ കൌതുകകരം ആയി തോന്നിയേക്കാം. പ്രശസ്ത ശാസ്ത്ര സാഹിത്യകാരന് ആയ കാള്‍ സാഗന്‍ തന്റെ `ചെകുത്താന് ആവേശിച്ച ലോകം` (The Demon haunted World) എന്ന പുസ്തകത്തില്‍ പറയുന്നത് അമേരിക്കയിലെ പാതി ആളുകളും ചെകുത്താന് ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ആണെന്നത്രേ. പത്തു ശതമാനം പേര് അവകാശപ്പെടുന്നത് അവര്‍ ചെകുത്താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ്. ബഹിരാകാശത്തു നിന്ന് അഭൗമ ജീവികള്‍ പതിവായി നമ്മെ സന്ദര്‍ശിക്കാറുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ബഹു ഭൂരിപക്ഷവും. പറക്കും തളികകളില്‍ വന്നവര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി എന്ന് സാക്ഷ്യപ്പെടുത്തിയവര്‍ (സര്‍വേ ചെയ്യപ്പെട്ടവരില്‍) രണ്ട് ശതമാനം. അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് അവകാശപ്പെട്ടവരും കുറവല്ല. ('ഗന്ധര്വന് കൂടി' എന്ന് പറയുന്നവര്‍ അതിനെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ കുറവായിരിക്കും!)വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com