tag:blogger.com,1999:blog-2128859103258265367.post3971283260213377590..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലണ്ടന്‍ കലാപവും കാമറോണിന്റെ വീണവായനയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-12608314332414446112011-08-13T12:19:04.873+05:302011-08-13T12:19:04.873+05:301945ല്‍ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലേ...1945ല്‍ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലേബര്‍ പാര്‍ടിയുടെ പ്രധാനമന്ത്രിയായിരുന്ന സി ആര് ആറ്റ്ലി നടപ്പാക്കിയ പല സാമൂഹ്യസുരക്ഷാ നടപടികളും താച്ചറുടെ കാലത്ത് റദ്ദാക്കപ്പെട്ടു. ദേശസാല്‍ക്കരിക്കപ്പെട്ട പല വ്യവസായസ്ഥാപനങ്ങളും താച്ചര്‍ സ്വകാര്യവല്‍ക്കരിച്ചു. ഇവയൊന്നും ലേബര്‍ പാര്‍ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അനുസരിച്ച് തിരുത്താന്‍ പിന്നീട് അധികാരത്തില്‍ വന്ന ടോണി ബ്ലെയര്‍ ശ്രമിച്ചില്ല. അതിനുശേഷം വന്നവരും ശ്രമിച്ചില്ല. ഇപ്പോള്‍ ഡേവിഡ് കാമറോണ്‍ താച്ചറുടെ നയം പിന്തുടര്ന്നുകൊണ്ട് ചെലവുചുരുക്കലിന്റെ പേരില്‍ അവശേഷിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളും വെട്ടിച്ചുരുക്കാന്‍ പോവുകയാണ്. "സബ്സിഡി ബില്‍" കൊണ്ടുവന്നാണ് ഇത് നടപ്പാക്കുന്നത്. തൊഴിലില്ലായ്മാ വേതനം, വാര്‍ധക്യകാല ചികിത്സ, ദരിദ്രവിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയെല്ലാം വെട്ടിച്ചുരുക്കും. ഇത്തരം നടപടികള്‍ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുള്ള ജനരോഷമായിരുന്നു ലണ്ടന്‍ കലാപമെന്ന് മനസ്സിലാക്കാതെയോ മനസ്സിലാക്കിയിട്ടും അജ്ഞത നടിക്കുകയോ ആണ് കാമറോണ്‍ . സദാചാരഭ്രംശവും മാതാപിതാക്കള്‍ കുട്ടികളെ നേരാംവണ്ണം വളര്‍ത്താത്തതുമാണ് എല്ലാ കുഴപ്പത്തിനും കാരണമെന്നു പറയുമ്പോള്‍ കാമറോണിന് ചിത്തഭ്രമം സംഭവിച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com