tag:blogger.com,1999:blog-2128859103258265367.post3976781095938902102..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആണ്‍കോയ്മയുടെ നീതിവിചാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-70089359725054213432012-04-25T22:21:24.110+05:302012-04-25T22:21:24.110+05:30കേരളീയ ജീവിതത്തിന്റെ മികവുകളെക്കുറിച്ചുള്ള എല്ലാ അ...കേരളീയ ജീവിതത്തിന്റെ മികവുകളെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളുടെയും അടിയിളക്കാന്‍ പോന്നതാണ് നമ്മുടെ സ്ത്രീജീവിതത്തിന്റെ സ്ഥിതി. ആധുനിക സമൂഹരൂപീകരണത്തിന്റെ ഭാഗമായി സ്ത്രീയുടെ പദവിയിലുണ്ടായ മാറ്റം അവളെ പല നിലകളില്‍ അടിമപ്പെടുത്തുകയാണ് ചെയ്തതെന്ന കാര്യം സാമൂഹ്യശാസ്ത്ര ഗവേഷകരും സ്ത്രീപക്ഷ ചിന്തകരും വിശദീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഗാര്‍ഹികതയുടെ സ്വകാര്യലോകം എന്ന "വിശുദ്ധസ്ഥാ"ത്ത് സ്ത്രീയെ തളച്ചിട്ട വീട്ടമ്മവത്കരണമായിരുന്നു ആധുനികീകരണത്തിലെ സ്ത്രീ സമീപനത്തിന്റെ കാതല്‍. സമ്പത്തിലും സമൂഹജീവിതത്തിലും മുതല്‍ ശരീരത്തിലും ലൈംഗികതയിലുംവരെ സ്വാധികാരമില്ലാത്ത വിധേയകര്ത്തൃത്വമായി സ്ത്രീയെ നിര്വചിച്ചെടുക്കുന്നതില് അത് വിജയിച്ചു. അവസാനമില്ലാത്ത, പലതരം വേട്ടകളുടെ ഇരയായി കേരളീയ സ്ത്രീയെയും ഇരയുടെ കാവലാളായി നടിക്കുന്ന പുരുഷലോകത്തെയും അത് പണിതീര്‍ത്തു. അന്തിമമായി ഈ കാവലാളുകള്‍ തന്നെയാണ് വേട്ടക്കാരായി രംഗത്തെത്തിയതും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com