tag:blogger.com,1999:blog-2128859103258265367.post4097521717432162149..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കുടുംബശ്രീ സമരം സര്‍ക്കാരിന് നല്ല പാഠംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-20089750383786461482012-10-10T08:50:45.494+05:302012-10-10T08:50:45.494+05:30ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യവുമായി 1998 മെയ് 17ന് ...ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യവുമായി 1998 മെയ് 17ന് ഇ കെ നായനാര്‍ സര്‍ക്കാരാണ് കുടുംബശ്രീ പദ്ധതി കേരളത്തില്‍ ആവിഷ്കരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 14 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജാതിമത- രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ പകുതിയിലേറെ കുടുംബങ്ങളുടെ പങ്കാളിത്തം കുടുംബശ്രീ ഉറപ്പാക്കി. 38 ലക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അടയാളമായി കുടുംബശ്രീ മാറി. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ വര്‍ഷംതോറും കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഈ പ്രസ്ഥാനം ഏറ്റെടുത്തു. അതുവഴി സ്ത്രീകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാനും സ്വതന്ത്രമായി നില്‍ക്കാനും ഭരണതലങ്ങളില്‍ മുന്നേറാനും സാഹചര്യമുണ്ടായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com