tag:blogger.com,1999:blog-2128859103258265367.post413173227266500248..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ഇടതുപക്ഷംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-8384080387525253862011-06-26T10:33:50.091+05:302011-06-26T10:33:50.091+05:302008 ല്‍ ആരംഭിച്ച ലോക സാമ്പത്തിക മാന്ദ്യം ഇന്നു വള...2008 ല്‍ ആരംഭിച്ച ലോക സാമ്പത്തിക മാന്ദ്യം ഇന്നു വളര്‍ന്ന് കൂടുതല്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയായി എല്ലാ രാജ്യങ്ങളെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ രാജ്യത്തേയും ഇതു ബാധിക്കുന്നത് വിവിധ രൂപങ്ങളിലാണ്. അവ ആര്‍ജിച്ച സാമ്പത്തിക വളര്‍ച്ചയുടെ തോതനുസരിച്ച്. വികസിത രാജ്യങ്ങളെന്നറിയപ്പെടുന്ന അമേരിക്കയെയും യൂറോപ്പിനേയും ഇതു ബാധിച്ചത് നാണ്യ പ്രതിസന്ധിയായാണ്. വായ്പയുടെ അടിസ്ഥാനത്തില്‍ അവിടെ നിലനിന്ന അഭിവൃദ്ധി തകര്‍ന്ന് ഈ രാജ്യങ്ങള്‍ പാപ്പരീകരണത്തിന്റെ വക്കിലെത്തി. വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് ഈ പ്രതിസന്ധി നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തെയാകെ ഗ്രസിക്കുന്ന അഴിമതിക്ക് ഇത് വഴിവയ്ക്കുകയും ചെയ്തു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ആമുഖമായി സാര്‍വദേശീയ സ്ഥിതിയിലെ ഇരുണ്ട വശങ്ങള് വിലയിരുത്തിയത് ഇങ്ങനെയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com